|    Jan 22 Sun, 2017 3:25 am
FLASH NEWS

ഇമാംസ് കൗണ്‍സില്‍ ഉത്തരമേഖലാ സമ്മേളനം

Published : 17th April 2016 | Posted By: SMR

മലപ്പുറം: ‘മുസ്‌ലിംകളെ ഭിന്നിപ്പിക്കാന്‍ നാം അനുവദിക്കരുത്,’ ഐക്യപ്പെടുക സുരക്ഷിതരാവുക’ എന്ന പ്രമേയത്തില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശവ്യാപകമായി നടത്തുന്ന ഏകതാ കാംപയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉത്തരമേഖല സമ്മേളനം ഇന്ന് (17 ഏപ്രില്‍) മലപ്പുറം കൂട്ടിലങ്ങാടിയില്‍ നടക്കുമെന്ന് ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി നിസാറുദ്ദീന്‍ മൗലവി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഫാഷിസത്തിനെതിരേ ബഹുജന കൂട്ടായ്മ ശക്തി പ്രാപിക്കുമ്പോള്‍ അതിന്റെ മുന്‍നിരയില്‍ നില്‍ക്കേണ്ട മുസ്‌ലിം സമൂഹത്തെ ഭിന്നിപ്പിക്കാനുമുള്ള കുടിലതന്ത്രമാണ് സംഘപരിവാരം ആവിഷ്‌കരിക്കുന്നത്. മുസ്‌ലിം സമൂഹത്തെ ശിഥിലീകരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കുമെന്ന സന്ദേശമാണ് മലപ്പുറത്ത് നടക്കുന്ന സമ്മേളനമെന്നും അദ്ദേഹം അറിയിച്ചു. അബ്ദുല്‍ മജീദ് ഖാസിമി, പാങ്ങില്‍ നൂറുദ്ദീന്‍ മുസ്‌ല്യാര്‍, അബ്ദുറഹ്മാന്‍ ബാഖവി, അബ്ദുര്‍ ദാരിമി, അഫ്‌സല്‍ ഖാസിമി, അര്‍ഷദ് നദ്‌വി, പാണക്കാട് ഹാമിദ് ശിഹാബ് തങ്ങള്‍, നിസാറുദ്ദീന്‍ മൗലവി, ജലീല്‍ സഖാഫി പങ്കെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക