|    May 29 Mon, 2017 9:37 am
FLASH NEWS

ഇബോള: ഗിനിയില്‍ ഒരാള്‍കൂടി മരിച്ചു

Published : 21st March 2016 | Posted By: SMR

കൊണാക്രി: ഗിനിയില്‍ ഇബോള ബാധിച്ച ഒരു പെണ്‍കുട്ടി കൂടി മരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 29 മുതല്‍ ഇബോള ബാധിച്ച മുന്നു പേര്‍ ഗിനിയില്‍ മരണപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിനു പേരുടെ മണത്തിനിടയാക്കിയ ഇബോള രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യമാണ് ഗിനി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 2,500 പേര്‍ ഇബോള കാരണം മരണപ്പെട്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ഇബോള വൈറസിനെതിരേ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രദേശത്ത് വീണ്ടും രോഗം കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇബോള വൈറസുകള്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day