|    Nov 18 Sun, 2018 6:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇഫ്താറിന് ബീഫ് എന്നാരോപണം : യുവാവിന് മര്‍ദനം

Published : 9th June 2017 | Posted By: fsq

ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയില്‍ ഇഫ്താര്‍ വിരുന്നിന് ബീഫ് കൊണ്ടുവന്നുവെന്നാരോപിച്ച് യുവാവിനെ ഗോരക്ഷകര്‍ മര്‍ദിച്ചു. മുറാദി ഗ്രാമവാസിയായ അയ്‌നല്‍ അന്‍സാരിക്കാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അന്‍സാരിയെ ചിലര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. അന്‍സാരിയെ പാടലിപുത്ര മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അന്‍സാരി ബീഫ് കടത്തുകയായിരുന്നുവെന്ന് ഗോരക്ഷകര്‍ ആരോപിച്ചു. അന്‍സാരിയുടെ സ്‌കൂട്ടറില്‍ നിന്ന് കണ്ടെടുത്ത മാംസം പരിശോധനയ്ക്കായി റാഞ്ചി ലബോറട്ടറിയിലേക്ക് അയച്ചു. എന്നാല്‍, അന്‍സാരി ബീഫ് കടത്തിയെന്ന ആരോപണം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നിഷേധിച്ചു. ഇഫ്താര്‍ വിരുന്നിന് വേണ്ടി ആട്ടിറച്ചി കൊണ്ടുവരുകയായിരുന്നു. അക്രമികള്‍ മൊബൈല്‍ ഫോണും 1500 രൂപയും തട്ടിയെടുത്തതായി അന്‍സാരിയുടെ ഭാര്യ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss