|    Mar 30 Thu, 2017 2:29 am
FLASH NEWS

ഇപി ജയരാജന്‍ രാജിവച്ചു

Published : 14th October 2016 | Posted By: mi.ptk

ep jayarajan

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജിവച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ജയരാജനോട് രാജിവക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ജയരാജനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് രാജി. ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും.
രാജിക്കത്ത് ഇന്നുതന്നെ മുഖ്യമന്ത്രിക്ക് കൈമാറും. സത്യപ്രതിജ്ഞ ചെയ്ത് 142-ാം ദിവസമാണ് ജയരാജന്റെ രാജി. തനിക്ക് തെറ്റുപറ്റിയതായി ജയരാജന്‍ ഏറ്റുപറഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മറ്റുസര്‍ക്കാരുകളില്‍ നിന്നും വ്യത്യസ്തമാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് തെളിയിക്കാന്‍ രാജിവെക്കാന്‍ അനുവദിക്കണമെന്ന ജയരാജന്റെ ആവശ്യം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിക്കുകയായിരുന്നെന്നും കോടിയേരി വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day