|    Jan 24 Tue, 2017 2:51 pm
FLASH NEWS

ഇപിഎഫ്: സ്വകാര്യ പ്രമേയം ലോക്‌സഭ വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കും

Published : 29th July 2016 | Posted By: SMR

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ സ്‌കീം പരിഷ്‌കരിക്കുന്നതിനുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എംപി നല്‍കിയ സ്വകാര്യ പ്രമേയം ഇന്ന് ലോക്‌സഭ വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കും. കഴിഞ്ഞ സമ്മേളന കാലയളവിലാണ് പ്രമേയം നല്‍കിയത്. സമ്മേളനത്തില്‍ ആരംഭിച്ച ചര്‍ച്ച പൂര്‍ത്തിയാവാത്തതിനാലാണ് വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കുന്നത്.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്  പെന്‍ഷന്‍കാരുടെ കമ്മ്യൂട്ടേഷന്‍ ആനുകൂല്യം പുനസ്ഥാപിക്കുക, മരണാനന്തര ആനുകൂല്യം പുനസ്ഥാപിക്കുക, പെന്‍ഷന് തൊട്ടുമുമ്പുളള പന്ത്രണ്ട് മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി പെന്‍ഷന്‍ നിശ്ചയിക്കുക, കമ്മ്യൂട്ട് ചെയ്ത തുക പിടിച്ചുകഴിഞ്ഞാല്‍ പെന്‍ഷന്‍ പൂര്‍ണമായും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ പ്രമേയത്തിന്മേലാണ്ചര്‍ച്ച തുടരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക