|    Sep 24 Mon, 2018 9:36 am
Home   >  Todays Paper  >  page 12  >  

ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്‌സി ഭേദഗതി ബില്ലിന് അംഗീകാരം

Published : 1st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റിയല്‍എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ കടബാധ്യത വീട്ടാന്‍ കഴിയാത്ത അവസ്ഥയിലെത്തിയാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ തീരുമാനമെടുക്കുന്നതിന് അവകാശം ലഭിക്കുന്ന നിയമഭേദഗതിക്ക് ലോക്‌സഭയുടെ അംഗീകാരം. ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്‌സി കോഡിന്റെ ഭേദഗതിയാണ് സഭ ഇന്നലെ പാസാക്കിയത്.
ഭേദഗതിപ്രകാരം റിയല്‍എസ്‌റ്റേറ്റ് പദ്ധതികളില്‍ പണം നിക്ഷേപിക്കുന്ന ഉപഭോക്താക്ക ള്‍ കമ്പനിക്ക് പണം നല്‍കുന്ന ഫിനാന്‍ഷ്യല്‍ ക്രെഡിറ്റര്‍മാര്‍ എന്ന നിലയിലാണ് പരിഗണിക്കുക. നേരത്തേ ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. വീടുകളോ ഫഌറ്റുകളോ വാങ്ങുന്നതിനായി പണം നല്‍കുന്നവരെ ഫിനാന്‍ഷ്യല്‍ ക്രെഡിറ്റര്‍മാരായി കാണുന്നത് ഇത്തരം കേസുകളില്‍ അവരുടെ പണം നഷ്ടമാവാതിരിക്കുന്നതിന് സഹായകരമാവുമെന്ന് ബില്ല് അവതരിപ്പിച്ച് മന്ത്രി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss