|    Jun 22 Fri, 2018 10:46 pm
FLASH NEWS

ഇന്‍സൈറ്റ് ഏഴാമത് അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം മേള തുടങ്ങി

Published : 13th August 2017 | Posted By: fsq

 

പാലക്കാട്: ഹ്രസ്വചിത്രങ്ങളെ പ്രോല്‍സാഹിപ്പിക്കണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംവിധായകന്‍ എം പി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഇന്‍സൈറ്റിന്റെ ഏഴാമത് അന്താരാഷ്ട്ര ഹാഫ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഷംതോറും ഇവിടെ അരങ്ങേറുന്ന ഹൈക്കു ചലച്ചിത്രമേള അനുകരണീയമായ ഒരു സംഭവമാണ്. വിനോദ- വ്യാപാര സിനിമകളുടെ താല്‍പര്യങ്ങള്‍ക്ക് വിപരീതമായി സിനിമാ മാധ്യമത്തെ സമീപിക്കാന്‍ ഡിജിറ്റല്‍ യുഗത്തില്‍ പുതിയ തലമുറയ്ക്ക് കഴിയും. ആത്മാവിഷ്‌കാരം എന്ന നിലയില്‍ സിനിമ എന്ന മാധ്യമത്തെ ഉപയോഗിക്കാന്‍ ഇന്‍സൈറ്റിന്റെ മേളകള്‍ പ്രചോദനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ ആര്‍ ചെത്തല്ലൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മധു ജനാര്‍ദ്ദനന്‍, ഫാറൂഖ് അബ്ദുര്‍റഹ്മാന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ വി വിന്‍സെന്റ് സി കെ രാമകൃഷ്ണന്‍, മാണിക്കോത്ത് മാധവദേവ് സംസാരിച്ചു. മുപ്പതോളം ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു ചര്‍ച്ചകള്‍ക്കു വിധേയമാക്കി. വൈകീട്ട് വിര്‍ച്വല്‍ റിയാലിറ്റി ഫിലിംസിനെ പരിചയപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss