|    Apr 24 Tue, 2018 10:24 pm
FLASH NEWS
Home   >  National   >  

ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

Published : 2nd July 2016 | Posted By: mi.ptk

SWATHI-info

ചെന്നൈ: നൂങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇന്‍ഫോസിസ് ജീവനക്കാരിയിരുന്ന സ്വാതിയെ പട്ടാപ്പകല്‍ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.തിരുനെല്‍വേലി ലോഡില്‍ നിന്നാണ് 24കാരനായ രാംകുമാറിനെ പോലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് ലോഡ്ജിലെത്തിയ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവെ രാംകുമാര്‍ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സാരമായ പരിക്കുകളോടെ രാംകുമാറിനെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വാതിയുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന പ്രതി നിരന്തരം സ്വാതിയെ ശല്യപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന സ്വാതിയുടെ അടുത്തേയ്ക്ക് പ്രതി പോവുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയുമായിരുന്നു. പ്ലാറ്റ്‌ഫോമിലെ യാത്രക്കാരും കടകളിലെ ജീവനക്കാരും നോക്കിനില്‍ക്കെ പ്രതി യുവതിയെ വെട്ടിവീഴ്ത്തുകയും തുടര്‍ന്ന് കടന്നുകളയുകയുമായിരുന്നു.മുഖത്തും കഴുത്തിലും മാരകമായി വെട്ടേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss