|    Jan 17 Wed, 2018 2:54 pm
FLASH NEWS
Home   >  News now   >  

ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം; പ്രതിയുടേതെന്ന് കരുതുന്ന ദൃശ്യം പുറത്ത്‌

Published : 25th June 2016 | Posted By: G.A.G

SWATHI

ചെന്നൈ: ചെന്നൈ നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ഉദ്യാഗസ്ഥയായ യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസില്‍ പ്രതിയെന്ന് കരുതുന്ന യുവാവിന്റെ ദൃശ്യം പോലീസ് പുറത്തുവിട്ടു.ട്രാവല്‍ ബാഗ് തൂക്കിയ ഒരു യുവാവുമായി പ്ലാറ്റ്‌ഫോമില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ ദൃശ്യം പുറത്ത് വിട്ടത്.

chennai-i

പുറത്ത് ബാഗ് തൂക്കി വേഗത്തില്‍ നടന്നു നീങ്ങുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രതിയെക്കുറിച്ച് കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമാണ് പുറത്തുവിട്ടതെന്നാണ് പോലീസ് വിശദീകരണം.
അതേസമയം, ദൃശ്യത്തില്‍ കണ്ട യുവാവിനെ ഫെയ്‌സ്ബുക്കില്‍ വായിച്ച ഒരു ലേഖനത്തില്‍ കണ്ടതായി കൊല്ലപ്പെട്ട സ്വാതിയുടെ സുഹൃത്ത് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ റയില്‍വേ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന സ്വാതിയെ വെട്ടി കൊലപ്പെടുത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day