|    Mar 28 Tue, 2017 2:14 am
FLASH NEWS

ഇന്‍ഫോപാര്‍ക്കില്‍ ഹര്‍ത്താല്‍ ബാധിച്ചില്ല

Published : 14th October 2016 | Posted By: Abbasali tf

കാക്കനാട്: ഇന്‍ഫോപാര്‍ക്കില്‍ ഹര്‍ത്താല്‍ ബാധിച്ചില്ല. 50 ശതമാനത്തിലധികംപേര്‍ ഹാജരായതായി ഇന്‍ഫോ പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. സ്വന്തം വാഹനങ്ങള്‍ ഉള്ളവര്‍ കോണ്‍വേയായി പോലിസ് സംരക്ഷണത്തില്‍ ഇന്‍ഫോ പാര്‍ക്കിലെ വിവിധ സ്ഥാപനങ്ങളില്‍ എത്തി. കുറെ ജീവനക്കാരെ പോലിസ് വാഹനങ്ങളിലും എത്തിച്ചു. ജില്ലാ ആസ്ഥാനത്ത് സിവില്‍ സ്‌റ്റേഷനില്‍ 48 ഓഫിസുകള്‍ പ്രവര്‍ത്തിച്ചു. ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ള, എഡിഎം സി കെ പ്രകാശും രാവിലെ മുതല്‍ ഓഫിസിലുണ്ടായിരുന്നു. ആകെ 40 ശതമാനത്തോളം പേര്‍ ഹാജരായി. കലക്ടറേറ്റില്‍ 182 ജീവനക്കാരാല്‍ 50 ഓളം പേര്‍ ജോലിക്കെത്തി. സ്വകാര്യ വാഹനങ്ങള്‍ അധികവും ഓടി. പൊതുവാഹനങ്ങള്‍ ഒന്നും നിരത്തിലിറങ്ങിയില്ല. നാലു മണി വരെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day