|    Mar 29 Wed, 2017 2:44 pm
FLASH NEWS

ഇന്‍ഡിഗോ കൊച്ചിയിലേക്ക് മറ്റൊരു സര്‍വ്വീസ് കൂടി ആരംഭിക്കുന്നു

Published : 9th August 2016 | Posted By: mi.ptk

indigo-1

ദുബയ്:  ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനികളിലൊന്നായ ഇന്‍ഡിഗോ സെപ്തമ്പര്‍ 16 മുതല്‍ മറ്റൊരു സര്‍വ്വീസ് കൂടി ആരംഭിക്കുന്നു. റിട്ടേണ്‍ ടിക്കറ്റ് 656 ദിര്‍ഹം മുതലാണ് ആരംഭിക്കുന്നത്. നിലവില്‍ കൊച്ചിയിലേക്ക്്് ഇന്‍ഡിഗോ പ്രതിദിന സര്‍വ്വീസ് നടത്തുന്നുണ്ട്്്. ഇതേ ദിവസം തന്നെ ദുബയില്‍ നിന്ന് ആദ്യമായി ചാണ്ഡിഗഡിലേക്കും ഇന്‍ഡിഗോ സര്‍വ്വീസ് ആരംഭിക്കുന്നുണ്ട്. ദുബയില്‍ നിന്നും വെളുപ്പിന് 1.50ന് പുറപ്പെടുന്ന വിമാനം രാവിലെ 4.35 ന് കൊച്ചിയിലെത്തും. അവിടെ നിന്നും വൈകിട്ട് 7.20 ന് പുറപ്പെടുന്ന വിമാനം വെളുപ്പിന് ഒരു മണിക്ക് ദുബയിലെത്തും. 40 വിദേശ രാജ്യങ്ങളടക്കം ഇന്‍ഡിഗോ 812 പ്രതിദിന സര്‍വ്വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day