|    Oct 24 Tue, 2017 2:32 am
FLASH NEWS

ഇന്‍ക്രിഡിബിള്‍ ഇന്ത്യ; ആമിര്‍ ഖാന് പകരം അമിതാഭ് ബച്ചന്‍ പുതിയ അംബാസിഡര്‍

Published : 8th January 2016 | Posted By: swapna en

AAMIR_001jpg

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ക്രിഡിബിള്‍ ഇന്ത്യാ-അതിഥി ദേവോ ഭവ ക്യാംപയിന്റെ അംബാസിഡറായ ആമിര്‍ ഖാന് പകരം അമിതാഭ് ബച്ചന്‍ ചുമതലയേല്‍ക്കും. രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ പരസ്യ ക്യാംപയിനാണ് ഇന്‍ക്രിഡിബിള്‍ ഇന്ത്യ . ഇന്‍ക്രിഡിബിള്‍ ഇന്ത്യാ ക്യാംപയിന്റെ പരസ്യ കമ്പനിയുടെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് ആമിര്‍ ഖാനെ ഒഴിവാക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

മൂന്നു വര്‍ഷമാണ് കാലാവധി. കേന്ദ്ര സര്‍ക്കാര്‍ ബച്ചനെ നേരിട്ട് നിയമിക്കുകയായിരുന്നു. സര്‍ക്കാരിന്റെ കത്ത് ബച്ചന്‍ ഇന്ന് സ്വീകരിക്കും.

രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് ആമിര്‍ ഖാന്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. തന്നെ ഒഴിവാക്കിയ തീരുമാനം അപമാനിക്കുന്നതിന് തുല്യമായെന്ന് ആമിര്‍ ഇന്നലെ പറഞ്ഞിരുന്നു.

amitabh-bachchan-

കഴിഞ്ഞ 10 വര്‍ഷമായി ആമിര്‍ ഖാനാണ് ഇന്‍ക്രിഡിബിള്‍ ഇന്ത്യ ക്യാപയിന്റെ വക്താവ്. പ്രതിഫലം വാങ്ങാതെയാണ് ആമിര്‍ ഈ പദവിയിലിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക