|    Jul 24 Mon, 2017 10:36 pm
FLASH NEWS

ഇന്റര്‍ മെഡിക്കല്‍ ഫെസ്റ്റ് : 163 പോയിന്റോടെ കോഴിക്കോട് ആധിപത്യം തുടരുന്നു

Published : 19th May 2017 | Posted By: fsq

 

കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കലാമല്‍സര രംഗത്ത് മാറ്റുരച്ചപ്പോള്‍ 163 പോയന്റോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ജൈത്രയാത്ര തുടരുകയാണ്. 91 പോയന്റ് നേടി ആലപ്പുഴ മെഡിക്കല്‍ കോളജ് രണ്ടാം സ്ഥാനത്തും 64 പോയിന്റോടെ തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. വൈദ്യശാസ്ത്രപഠന രംഗത്ത് കര്‍മ്മനിരതരായിരിക്കുമ്പോള്‍ തന്നെ തങ്ങളുടെ സര്‍ഗാത്്മകതയും ഒരുമിച്ച് കൊണ്ടുപോകുന്ന കാഴ്ചയാണ് മെഡിക്കല്‍ കോളജ് കാംപസില്‍ ദൃശ്യമാകുന്നത്. ഞായറാഴ്ചയാണ് മെഡിക്കല്‍ കലോല്‍സവം സമാപിക്കുക. കലോല്‍സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് ആറിന് ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് നിര്‍വഹിക്കും. ആരോഗ്യ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എ നളിനാക്ഷന്‍ മുഖ്യാതിഥിയായിരിക്കും. ഇന്നലെ രാവിലെ മുതലാണ് സ്‌റ്റേജ് ഇന മല്‍സരങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ന് ഓര്‍ക്കസ്ട്ര, ജുഗല്‍ ബന്തി, സോളോ ഡാന്‍സ്, മൈമ് പ്രച്ഛന്ന വേഷം, അഡ്്‌സാപ്, നാടകം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, വെസ്റ്റേണ്‍ സോളോ എന്നിവ അരങ്ങേറും. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍: മിമിക്രി-ശ്രീനാഥ് (കോഴിക്കോട്), വി ശരത്ത് (മഞ്ചേരി). ശാസ്ത്രീയ സംഗീതം-അനന്ത കൃഷ്ണന്‍ (തിരുവനന്തപുരം), ഹരി എസ് ബാബു (ആലപ്പുഴ), മിസ്റ്റര്‍ എസ്പി: സൂരജ് കുമാര്‍ (മലബാര്‍), രാഹുല്‍ രവീന്ദ്രന്‍ (തൃശൂര്‍). ജനറല്‍ ക്വിസ്: അരുണ്‍ ഘോഷ്, അഷ്്‌ലിന്‍ ടോം (തൃശൂര്‍), പി ഹരികൃഷ്ണ, മിഥുന്‍ പി ദേവസ്യ (കോഴിക്കോട്). മോക്ക് ദ പ്രസ്:ഗോകുല്‍നാഥ് (കോഴിക്കോട്), വി എസ് വൈശാഖ് (മലബാര്‍). തിരുവാതിര: അനഘയും സംഘവും (ആലപ്പുഴ), വി എസ് ചന്ദനയും സംഘവും (തിരുവനന്തപുരം), ലളിതഗാനം: ഐശ്വര്യ (കെഎംസിടി), അമല എം ബാബു (തൃശൂര്‍), ലളിതഗാനം: പുരുഷന്മാര്‍-ഋഷികേശ് ഉണ്ണി (ഗോകുലം മെഡിക്കല്‍ കോളജ്), ഹരി എസ് ബാബു (ആലപ്പുഴ).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക