|    Oct 24 Tue, 2017 3:06 pm
FLASH NEWS

ഇന്റര്‍സോണ്‍ ഫുട്‌ബോള്‍ സെമിഫൈനല്‍ മുടങ്ങി; ഇന്ന് വീണ്ടും മല്‍സരം

Published : 25th November 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിഎച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഇന്റര്‍സോണ്‍ ഫുട്‌ബോ ള്‍ സെമി ഫൈനല്‍ മല്‍സരം ഇരുട്ടായതിനാല്‍ മുടങ്ങി. വൈകീട്ട് മൂന്നു മണിക്ക് തുടങ്ങിയ മഞ്ചേരി എന്‍എസ്എസ് കോളജും കോഴക്കോട് ഫാറൂഖ് കോളജും തമ്മിലുള്ള രണ്ടാം സെമി ഫൈനല്‍ അവസാനിക്കാന്‍ 14 മിനുറ്റ് ബാക്കിയുള്ളപ്പോള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. സ്‌റ്റേഡിയത്തിലെ ഫഌഡ്‌ലിറ്റ് തകരാറിലായതിനാല്‍ മല്‍സരം ഇന്ന് രാവിലെ ഏഴു മണിക്ക് 14 മിനുറ്റ് വീണ്ടും നടത്തും. ഫാറൂഖ് കോളജ് മുന്നേറുന്നതിനിടയിലാണ് വെളിച്ചക്കുറവ് കാരണം മല്‍സരം ഇന്നത്തേക്ക് മാറ്റിയത്. സ്‌കോര്‍ 2-3. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടന്ന ആദ്യ സെമിയില്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിനെ ദേവഗിരി കോളജ് പരാജയപ്പെടുത്തി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ദേവഗിരി വിജയിച്ചത്. ലിയോണ്‍, അജ്്‌നാസ്, പ്രശാന്ത് എന്നിവരാണ് ദേവഗിരിക്കു വേണ്ടി ഗോളടിച്ചത്. ഗുരുവായൂരപ്പന്‍ കോളജിനു വേണ്ടി മുഹമ്മദ് ജാബിറാണ് ഗോള്‍ നേടിയത്. ഫൈനല്‍ ഇന്ന് വൈകീട്ട് മൂന്നിന് നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക