|    Oct 20 Fri, 2017 12:56 pm
FLASH NEWS

ഇന്റര്‍സോണ്‍ ഫുട്‌ബോള്‍: മഞ്ചേരി എന്‍എസ്എസിന് കിരീടം

Published : 12th November 2015 | Posted By: SMR

ചേളാരി: കാലിക്കറ്റ്‌സര്‍വകലാശാല ഇന്റര്‍സോണ്‍ പുരുഷഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മഞ്ചേരി എന്‍എസ്എസ് കോളജിന് കിരീടം. നിലവിലെ ചാംപ്യന്‍മാരായ തൃശൂര്‍ കേരളവര്‍മ്മ കോളജിനെ ടൈംബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് എന്‍എസ്എസ് കിരീടം ചൂടിയത്. ഇരുടീമുകളും ഓരോ ഗോള്‍വീതം നേടി സമനിലപങ്കിട്ടപ്പോള്‍ ടൈംബ്രേക്കര്‍ നടത്തുകയായിരുന്നു. 5-4ആണ് സ്‌കോര്‍.
മൂന്നാം സ്ഥാനത്തേക്ക് നടന്ന ലൂസേഴ്‌സ് ഫൈനലില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണകോളജിനെ പരാജയപ്പെടുത്തി മമ്പാട് എംഇഎസ് കോളജ് മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജേതാക്കള്‍ക്ക് വാഴ്‌സിറ്റി റജിസ്ട്രാര്‍ ടി എ അബ്ദുല്‍മജീദ് ട്രോഫികള്‍ നല്‍കി. കായികവിഭാഗം ഡയറക്ടര്‍ ഡോ. വി പി സക്കീര്‍ഹുസൈന്‍ അധ്യക്ഷതവഹിച്ചു. ഡോ. കെപി മനോജ്, പി സുരേന്ദ്രന്‍ സംസാരിച്ചു.
സര്‍വകലാശാലഫുട്‌ബോള്‍ ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 40പേരടങ്ങുന്നലിസ്റ്റ് മുന്‍ ഇന്ത്യന്‍ കോച്ചും സര്‍വകലാശാലകോച്ചുമായ സദിവന്‍ബാലന്‍ പ്രഖ്യാപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക