|    Jun 28 Wed, 2017 3:57 am
FLASH NEWS

ഇന്റര്‍സോണ്‍ പുരുഷ ഫുട്‌ബോള്‍ ; മല്‍സരങ്ങള്‍ക്ക് വാഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടക്കം

Published : 23rd November 2016 | Posted By: SMR

ചേളാരി: കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ പുരുഷ വിഭാഗം ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ മമ്പാട് എംഇഎസ് കോളജ് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിനെ പരാജയപ്പെടുത്തി. ഷൊര്‍ണൂര്‍ എസ്എന്‍ കോളജിന് വാക്കോവര്‍ ലഭിച്ചു. തുടര്‍ന്ന് നടന്ന മല്‍സരങ്ങളില്‍ മഞ്ചേരി എന്‍എസ്എസ് കോളജ്, വടക്കാഞ്ചേരി വ്യാസ കോളജിനെ 4-1 നും ദേവഗിരി സെന്റ് ജോസഫ് കോളേജ്, ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളജിനെ 6-2 നും പരാജയപ്പെടുത്തി. കോഴിക്കോട് സാമൂതിരി ഗൂരുവായൂരപ്പന്‍ കോളജ് മണ്ണാമ്പറ്റ വിടിബി കോളജിനെ 4-1 നും, ഇരിഞ്ഞാലക്കുടെ ക്രൈസ്റ്റ് കോളേജ്, അരീക്കോട് എസ്എസ് കോളജിനെ 3-1 നും പരാജയപ്പെടുത്തി.രണ്ടാം റൗണ്ട് മല്‍സരങ്ങളില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് മമ്പാട് എംഇഎസ് കോളജ്, ദേവഗിരി സെന്റ് ജോസഫ് കോളജിനെയും, ഷൊര്‍ണൂര്‍ എസ്എന്‍ കോളജ്, മഞ്ചേരി എന്‍എസ്എസ് കോളജിനെയും നേരിടും. സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ രണ്ട് കോര്‍ട്ടുകളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക