|    Oct 19 Thu, 2017 5:42 am
FLASH NEWS

ഇന്റര്‍സെപ്റ്റര്‍ വാഹനമുപയോഗിച്ച് കെഎസ്ടിപി റോഡില്‍ പോലിസിന്റെ പരിശോധന

Published : 13th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: വേഗതയില്‍ പോകുന്ന വാഹനങ്ങളെ പിടികൂടുന്ന കാമറ സംവിധാനമുള്ള അത്യാധുനിക ഇന്റര്‍സെപ്ടര്‍ വാഹനമുപയോഗിച്ച് കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ പോലിസിന്റെ വാഹന പരിശോധന. ഇന്നലെ രാവിലെ മുതല്‍ കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടില്‍ പുതിയ കാമറകള്‍ അടങ്ങുന്ന അത്യാധുനിക ഇന്റര്‍സെപ്ടര്‍ സംവിധാനം ഉപയോഗിച്ച്  നിരവധി വാഹനങ്ങളെ എസ്പിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പിടികൂടി. അനുവദിക്കപ്പെട്ട വേഗതയെക്കാള്‍ കൂടുതല്‍ വേഗതയില്‍ പോകുന്ന വാഹനങ്ങളെയാണ് പിടികൂടി പിഴ ഈടാക്കി. നേരത്തെ മോട്ടോര്‍ വാഹന വകുപ്പിന് മാത്രമുണ്ടായിരുന്ന ഇന്റര്‍സെപ്ടര്‍ വാഹനം ഇക്കുറി പോലിസിന്റെ കൈയിലും എത്തിയിരിക്കുകയാണ്. രാവിലെ ചാമുണ്ഡിക്കുന്നി ല്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഇന്റര്‍സെപ്ടര്‍ വാഹനമുപയോഗിച്ച് പോലിസ് കൂടുതല്‍ വാഹനങ്ങളെ പിടികൂടിയിരുന്നു. പിന്നീട് കാഞ്ഞങ്ങാടിനും കാസര്‍കോടിനുമിടയില്‍ നിരവധി സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട് ഇന്റര്‍സെപ്ടര്‍ വാഹനം നിരവധി വാഹനങ്ങളെയാണ് പിടികൂടിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക