|    Apr 26 Wed, 2017 5:38 am
FLASH NEWS

ഇന്റര്‍നാഷനല്‍ വോളി: ഇന്ത്യന്‍ ടീമില്‍ തിരൂര്‍ സ്വദേശിയും

Published : 28th November 2016 | Posted By: SMR

തിരൂര്‍: മലേസ്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് വോളിബോള്‍ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ ടീമിലേയ്ക്ക് തിരൂര്‍ സ്വദേശിയെ തിരഞ്ഞെടുത്തു.തിരൂര്‍ മാങ്ങാട്ടിരി സ്വദേശിയും കൊടക്കല്‍ സിഎസ്‌ഐ മിഷന്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പിഡിയാട്രിഷ്യനായ ഡോ.സുനില്‍കുമാറിന്റ മകന്‍ ശ്രീകിഷ് മൂപ്പിലിനാണ് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയത്.ഊട്ടിയിലെ സെന്റ് ജൂഡ്‌സ് പബ്ലിക്ക് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ശ്രീകിഷ്    തമിഴ്‌നാട് യൂത്ത് ടീമില്‍ അംഗമായിരുന്നു.നവംബര്‍ ആദ്യവാരത്തില്‍  ഹൈദ്രബാദില്‍ നടന്ന ദേശിയ യൂത്ത് വോളിബോള്‍ ടൂര്‍ണമെന്റില്‍ തമിഴ്‌നാട് ടീമിന്റ വിജയത്തിനു പിന്നിലെ മുഖ്യ ശില്‍പി ശ്രീകിഷ് ആയിരുന്നു. ഇതേ  തുടര്‍ന്നാണ് ശ്രീകിഷിനെ ഇന്ത്യന്‍ ടീമിലേയ്ക്ക് തിരഞ്ഞെടുത്തത്.തിരുനാവായ ഭാരതീയ വിദ്യാഭവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥിയാണ്.ഡിസംബര്‍ 15 മുതല്‍ 17 വരെ മലേസ്യയില്‍ വച്ചാണ്  ഇന്റര്‍നാഷണല്‍ യൂത്ത് വോളിബോള്‍ ടൂര്‍ണമെന്റ് നടക്കുന്നത്.വടകര ക്യൂന്‍സ് ഗ്രൂപ്പ് കുടുംബാംഗമായ നരിക്കളത്തില്‍ ലതിഷയാണ് മാതാവ്.സഹോദരന്‍ ശരണ്‍ ഊട്ടി സെന്റ്  ജൂഡ്‌സ് പബ്ലിക്ക് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day