|    Jun 23 Sat, 2018 5:54 pm
FLASH NEWS

ഇന്റര്‍നാഷനല്‍ യോഗാ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവാതെ മുഹമ്മദ് ആദില്‍

Published : 20th May 2018 | Posted By: kasim kzm

ചാവക്കാട്: ശ്രീലങ്കയില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ യോഗ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാ ന്‍ സ്‌പോണ്‍സര്‍ ഇല്ലാതെ ദേശീയ മല്‍സരത്തിലെ വിജയിയായ വിദ്യാര്‍ഥി.
ചാവക്കാട് രാജാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയും കടപ്പുറം വട്ടേക്കാട് രായംമരക്കാര്‍ വീട്ടില്‍ നജ്മുദ്ദീന്‍അജീന ദമ്പതികളുടെ മകനുമായ മുഹമ്മദ് ആദിലാണ്(13) മല്‍സരത്തില്‍ പങ്കെടുക്കാനാകുമോയെന്ന ആശങ്കയില്‍ കഴിയുന്നത്. 25നു ശ്രീലങ്കയിലേക്കു പോയാല്‍ മാത്രമാണ് 28, 29 തീയതികളില്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. 35,000 രൂപയോളം ചെലവുംവരും.
എന്നാല്‍, ഇതു വഹിക്കാന്‍ സാധിക്കാത്തതാണു നിരാശയിലാഴ്ത്തുന്നത്. സിബിഎസ്ഇ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ മല്‍സരങ്ങളില്‍ 1314 കാറ്റഗറിയിലെ ദേശീയ ചാംപ്യനാണ് മുഹമ്മദ് ആദില്‍. ഇപ്പോള്‍ ഏഴാം ക്ലാസിലേക്കു ജയിച്ചിരിക്കുകയാണ്. വേള്‍ഡ് സ്‌കൂള്‍ ഗെയിംസ് ആന്‍ഡ് ആക്ടിവിറ്റി ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ടീമിലാണ് ആദില്‍ ഇടം നേടിയിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss