|    Oct 20 Fri, 2017 12:50 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ്: ബാഴ്‌സയ്ക്ക് ലിവര്‍പൂള്‍ ഷോക്ക്

Published : 8th August 2016 | Posted By: SMR

ലണ്ടന്‍: പുതിയ സീസണിനു മുന്നോടിയായി നടക്കുന്ന ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്പാനിഷ് അതികായന്‍മാരായ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ലിവര്‍പൂളാണ് ബാഴ്‌സയെ ഞെട്ടിച്ചത്. പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ബാഴ്‌സയെ കെട്ടുക്കെട്ടിച്ചത്. സൂപ്പര്‍താരം ലയണല്‍ മെസ്സിയെയും ലൂയിസ് സുവാറസിനെയും കാഴ്ചക്കാരനാക്കിയാണ് ലിവര്‍പൂള്‍ ആനന്ദനൃത്തമാടിയത്. മല്‍സരം കാണാന്‍ 89,845 ആരാധകരാണ് വെംബ്ലിയിലെത്തിയിരുന്നു.
ബാഴ്‌സയ്‌ക്കെതിരേ സാഡിയോ മാനെ (15ാം മിനിറ്റ്), ഡിവോക്ക് ഓറിജി (48), മാര്‍കോ ഗ്രുജിക് (90) എന്നിവര്‍ ലിവര്‍പൂളിനു വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ ശേഷിക്കുന്ന ഒരു ഗോള്‍ ബാഴ്‌സ താരം ജാവിയര്‍ മസ്‌കരാനോയുടെ വകയായിരുന്നു.
മറ്റു സൗഹൃദ മല്‍സരങ്ങളില്‍ ഇറ്റാലിയന്‍ ലീഗ് ചാംപ്യന്‍മാരായ യുവന്റസ് 3-2ന് വെസ്റ്റ്ഹാമിനെയും ചെല്‍സി 4-2ന് വെര്‍ഡര്‍ ബ്രെമനെയും തോല്‍പ്പിച്ചു. യുവന്റസിനു വേണ്ടി പൗലോ ദ്വബാല (18ാം മിനിറ്റ്), മരിയോ മാന്‍ഡ്യുകിച്ച് (21), സിമോന സാസ (85) എന്നിവരാണ് ലക്ഷ്യംകണ്ടത്.
വെസ്റ്റ്ഹാമിനു വേണ്ടി ആന്‍ഡി കരോള്‍ ഇരട്ട ഗോള്‍ നേടി. 34, 54 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ബ്രെമനെതിരേ ഹിഡന്‍ ഹസാര്‍ഡ് (ഏഴാം മിനിറ്റ്), ഒസ്‌കാര്‍ (9), ഡിയേഗോ കോസ്റ്റ (45) എന്നിവരാണ് ചെല്‍സിക്കു വേണ്ടി സ്‌കോര്‍ ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക