|    Apr 30 Sun, 2017 10:47 am
FLASH NEWS

ഇന്റര്‍നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഒളിംപ്യാഡില്‍ മികച്ച പ്രകടനവുമായി എംഇഎസ്‌

Published : 21st April 2017 | Posted By: fsq

 

ദോഹ: ന്യൂഡല്‍ഹി കംപ്യൂട്ടര്‍ ലിറ്ററസി ഫൗണ്ടേഷന്‍ നടത്തിയ ഇന്റര്‍നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഒളിംപ്യാഡില്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലെ 1 മുതല്‍ 12 വരെ ക്ലാസിലെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചു. 223 കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ 12 സ്വര്‍ണം, 12 വെള്ളി, 12 വെങ്കല മെഡലുകള്‍ എംഇഎസ് സ്വന്തമാക്കി. 23 കുട്ടികള്‍ പരീക്ഷയുടെ രണ്ടാം ഘട്ടത്തിലേക്കു കടന്നു. സിദ്്‌റാ മറിയം, ഹംസ മുനാഫ്, അഖീല്‍ അഹ്്മദ്, ഫാദില്‍ മുഹമ്മദ്, നിതിജ ശ്രീ സരവണ, കെവിന്‍ റോയ്, റിദ അബ്ദുല്‍ റസാഖ്, റിഷാന്‍ ജേക്കബ്, ദീപ് ചന്ദ്ര, ആസ്ട്ര ജൂലിയ പിന്റോ, ഹമീല്‍ ബാബു റഷീദ്, ആരോണ്‍ കുര്യന്‍ എന്നിവരാണ് സ്വര്‍ണം നേടിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day