|    Jul 23 Mon, 2018 11:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇന്ന് 10,000 നഴ്‌സുമാര്‍ പ്രകടനം നടത്തും

Published : 15th September 2017 | Posted By: fsq

 

കോട്ടയം: ഒരു മാസം പിന്നിട്ട, ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച്  ഇന്ന് ആശുപത്രിയിലേക്കു 10,000 നഴ്‌സുമാര്‍ പ്രകടനം നടത്തുമെന്നു സമര സഹായ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അകാരണമായി പിരിച്ചുവിട്ട ഏഴു നഴ്‌സുമാരെ തിരിച്ചെടുക്കുക, കരാര്‍ സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു  യുഎന്‍എയുടെ നേതൃത്വത്തില്‍ 50ല്‍പരം നഴ്‌സുമാരാണ് ഇവിടെ സമരം നടത്തിവരുന്നത്്. ഓഗസ്റ്റ് ഏഴു മുതലാണു സമരം തുടങ്ങിയത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണു ഇന്നു മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11നു പോലിസ് പരേഡ് ഗ്രൗണ്ടില്‍ നിന്നു പ്രകടനം ആരംഭിക്കും.  മഹേഷ് വിജയന്‍, ചെയര്‍മാന്‍ ടോണി കുമരകം, അശ്വതി ചന്ദ്രന്‍, റോണി പോള്‍, ജിസണ്‍ ദേവസ്യ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss