|    Nov 24 Fri, 2017 3:05 pm

ഇന്ന് ലോക പട്ടിണി നിവാരണ ദിനം; ‘നാം ഓര്‍ക്കുക ഭക്ഷണം ലഭിക്കാതെ രാജ്യത്ത് നിരവധിപേര്‍ മരിക്കുന്നു’

Published : 17th October 2016 | Posted By: Abbasali tf

കൊച്ചി: ഒക്ടോബര്‍ 17 ലോക പട്ടിണി നിവാരണ ദിനമായി ആചരിക്കുന്നു. ലോകത്തുനിന്ന് പട്ടിണിയെ അപ്രത്യക്ഷമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബര്‍ 17 പട്ടിണി നിവാരണ ദിനമായി ആചരിച്ചുവരുന്നത്. എന്നാല്‍ രാജ്യത്ത് പട്ടിണിമൂലം നിരവധി പേര്‍ മരിക്കുമ്പോഴും ആര്‍ഭാടങ്ങളിലൂടെയും മറ്റും നിരവധി ഭക്ഷണമാണ് ദിനംപ്രതി നാം പാഴാക്കുന്നത്. നമ്മുടെ ചുറ്റുപാടില്‍ അനേകംപേര്‍ ഒരുനേരത്തെ അന്നത്തിനായി ഭിക്ഷയാചിക്കുകയും കഠിനാധ്വാനവും ചെയ്യുന്നു. മനുഷ്യന്റെ നിലനില്‍പിനുതന്നെ പ്രധാനമായും വേണ്ട ഒന്നാണ് ഭക്ഷണം. എന്നാല്‍ ഇന്നത്തെ വിവാഹങ്ങളും മറ്റു വിശേഷങ്ങളുമെല്ലാം ഭക്ഷണങ്ങള്‍കൊണ്ട് ആര്‍ഭാടമാക്കുകയും ഒരാള്‍ പോലും ഭക്ഷണം പാഴാക്കാതെ കഴിക്കാത്ത അവസ്ഥയുമാണ് നമ്മുടെ പരിസരപ്രദേശങ്ങളില്‍. ഈ ആവശ്യങ്ങളൊക്കെ കഴിഞ്ഞ് മിച്ചംവരുന്ന ഭക്ഷണങ്ങള്‍ തെരുവോരങ്ങളിലും ജലസ്രോതസ്സുകളിലും നാം ഉപേക്ഷിക്കുന്നു. അതിനു പകരം ആവശ്യക്കാരെ കണ്ടെത്തി പാഴാക്കുന്ന ഭക്ഷണം നമുക്ക് നല്‍കാന്‍ കഴിയേണ്ടതുണ്ട്. നമ്മുടെ രാജ്യവും സംസ്ഥാനവുമൊക്കെ ഹൈടെക്കാവുമ്പോഴും നിരവധി വികസനങ്ങള്‍ നേടുമ്പോഴും അവിടത്തെ ദരിദ്രരായ നിരവധി മനുഷ്യജീവനുകള്‍ ഒരുനേരത്തെ അന്നത്തിനും മറ്റുമുള്ള സൗകര്യത്തിനായും നെട്ടോട്ടമോടുകയാണ്. അവരെ നാം കണ്ടില്ലെന്ന് നടിക്കരുത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക