|    Oct 20 Sat, 2018 8:15 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ന് മുതല്‍ ചാംപ്യന്‍ പോരാട്ടങ്ങള്‍

Published : 12th September 2017 | Posted By: fsq

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും സ്പാനിഷ് ലീഗിനും ചെറിയ ഇടവേള നല്‍കി യുവേഫ ചാംപ്യന്‍സ് ലീഗിന് ഇന്ന് കളമുണരും. സ്പാനിഷ് ലീഗ് കരുത്തന്‍മാരായ ബാഴ്‌സലോണ ഇറ്റാലിയന്‍ സൂപ്പര്‍ ക്ലബ്ബായ യുവന്റസുമായി കൊമ്പുകോര്‍ക്കും. നെയ്മര്‍ ബാഴ്‌സലോണ വിട്ടതിന് ശേഷം ക്ലബ്ബ് നേരിടുന്ന ഏറ്റവും വലിയ എതിരാളികളാണ് യുവന്റസ്്. സ്പാനിഷ് ലീഗിലെ അവസാന മല്‍സരത്തില്‍ എസ്പാന്യോളിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ആത്മവിശ്വാസത്തോടെയാണ് ബാഴ്‌സലോണ യുവന്റസിനെതിരെ ബൂട്ടണിയുന്നത്. അതേസമയം ഇറ്റാലിയന്‍ ലീഗില്‍ ഷീവോയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച കളിമികവുമായാണ് യുവന്റസ് ഇറങ്ങുന്നത്. ചാംപ്യന്‍സ് ലീഗിന്റെ അവസാന സീസണില്‍ ഫൈനല്‍ കളിച്ച യുവന്റസിന് റയല്‍ മാഡ്രിഡിനു മുന്നില്‍ കിരീടം അടിയറവു വയ്‌ക്കേണ്ടി വന്നെങ്കിലും ഇത്തവണ കിരീടം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുവന്റസ്. അവസാമായി ഇരു ടീമുകളും മുഖാമുഖം വന്ന മല്‍സരത്തില്‍ 2-1ന്റെ ജയം ബാഴ്‌സലോണയ്‌ക്കൊപ്പമായിരുന്നു.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സി അസര്‍ബൈജാന്‍ ക്ലബ്ബായ ഖറാബാഗുമായി പോരടിക്കും. പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ അഭിമാനകരമായ തുടക്കം ലഭിക്കാതിരുന്ന ചെല്‍സി ചാംപ്യന്‍സ് ലീഗില്‍ വിജയത്തോടെ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. അവസാന മല്‍സരത്തില്‍ ചെല്‍സി 2-1ന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചപ്പോള്‍ ഗബാലയെ 2-1ന് ഖറാബാഗും പരാജയപ്പെടുത്തിയിരുന്നു. ജര്‍മന്‍ സൂപ്പര്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന്റെ ആദ്യ മല്‍സരത്തില്‍ എതിരാളി ബെല്‍ജിയന്‍ ക്ലബ്ബായ ആന്‍ഡര്‍ലെക്ടാണ്. അവസാന മല്‍സരത്തില്‍ ഹോഫന്‍ഹാമിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ബയേണ്‍ മ്യൂണിക്ക്് തോല്‍വി ഭാരത്തോടെ ഇറങ്ങുമ്പോള്‍ 3-2ന് ലോക്കറെനെ വീഴ്ത്തിയ കരുത്തിലാണ് ആന്‍ഡര്‍ലെക്ട് ബൂട്ട് കെട്ടുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തടുത്തിടാനെത്തുന്നത്് സ്വിസ് ക്ലബ്ബായ ബേസലാണ്. ജോസ് മൊറീഞ്ഞോ വിജയ തന്ത്രങ്ങളോതുന്ന യുനൈറ്റഡ് നിരയില്‍ പരിക്കിനെത്തുടര്‍ന്ന സൂപ്പര്‍ താരം സ്ലദാന്‍ ഇബ്രാഹിമോവിച് കളിക്കില്ല. അതുപോലെ അവസാന മല്‍സരത്തില്‍ റെഡ്കാര്‍ഡ് കണ്ട എറിക് ബെര്‍ട്രാന്റും ഇന്ന് കളിക്കില്ല. ലീഗിലെ അവസാന മല്‍സരത്തില്‍ സ്‌റ്റോക് സിറ്റിയോട് 2-2 സമനില വഴങ്ങിയാണ് യുനൈറ്റഡ് ചാംപ്യന്‍സ് ലീഗിനിറങ്ങുന്നതെങ്കില്‍ ലൗസാനിയോട് 2-1ന് തോല്‍വി വഴങ്ങിയ ക്ഷീണവുമായാണ് ബേസല്‍ ഇന്ന് പോരിനിറങ്ങുന്നത്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss