|    Oct 19 Fri, 2018 8:05 am
FLASH NEWS
Home   >  Kerala   >  

ഇന്ന് ബലിപെരുന്നാള്‍

Published : 1st September 2017 | Posted By: mi.ptk

തിരുവനന്തപുരം: ത്യാഗസ്മരണപുതുക്കി വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.പെരുന്നാള്‍ നമസ്‌കാരത്തിനായി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേര്‍ന്നു.വന്‍തിരക്കാണ് രാവിലെ തന്നെ കേരളത്തിലെ വിവിധ പള്ളികളില്‍ അനുഭവപ്പെട്ടത്. നിരവധി സ്ഥലങ്ങളില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചു. ഇന്ന് ദുല്‍ഹജ് 10 ആണ്. മാത്രമല്ല ബലിപെരുന്നാള്‍ വെള്ളിയാഴ്ച എത്തി എന്ന പ്രത്യേകതയുമുണ്ട്.
കോഴിക്കോട് മര്‍ക്കസ് ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് റഊഫ് സഖാഫി നേതൃത്വം നല്‍കി. മലപ്പുറം എടവണ്ണപ്പാറയില്‍ നടന്ന ഈദ്ഗാഹിന് ജമാ അത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍  ടി.ആരിഫലിയാണ് നേതൃത്വം നല്കിയത്. പൊന്നാനി വലിയ ജുമാ അത്ത് പള്ളിയില്‍ നടന്ന പെരുന്നാള് നമസ്‌കാരത്തിന് അബ്ദുള്ള ബാഖവി ഇയ്യാട് നേതൃത്വം നല്‍കി. പൊന്നാനിയില്‍ നടന്ന സംയുക്ത ഈദ് ഗാഹിന് അബ്ദുള്‍ ഹഖീം നദ് വിയാണ് നേതൃത്വം നല്‍കിയത്. കാസര്‍കോട് മാലിക് ദിനാര്‍ ജുമാ മസ്ജിദില്‍ മജീദ് ബാഖവിയും  കണ്ണൂര്‍ യൂണിറ്റി സെന്ററില്‍ യു.പി സിദ്ദീഖ് മാസ്റ്ററും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss