|    Jun 24 Sat, 2017 10:46 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ന് പഞ്ചാബ്- മുംബൈ പോരാട്ടം; ഹര്‍ഭജനും മലിംഗയും റെക്കോഡിനരികെ

Published : 20th April 2017 | Posted By: ev sports

 


ഇന്‍ഡോര്‍: തോല്‍വികള്‍ മറന്ന് ജയ വഴിയിലേക്ക് തിരകിച്ചെത്താന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും. പഞ്ചാബിന്റെഹോം ഗ്രൗണ്ടായ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്. അഞ്ച് മല്‍സരങ്ങളില്‍ 3 മല്‍സരത്തിലും പരാജയപ്പെട്ട പഞ്ചാബ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അതേ സമയം ജയത്തോടെ പോയിന്റ് പട്ടികയുടെ തലപ്പത്തേക്കെത്താനുറച്ചാവും രോഹിത് ശര്‍മയും സംഘലും കളത്തിലിറങ്ങുക.
ഇന്നത്തെ മല്‍സരത്തില്‍ ലസിത് മലിംഗയും ഹര്‍ഭജന്‍ സിങും തിളങ്ങിയാല്‍ ചില നേട്ടങ്ങളും ഇവര്‍ക്കൊപ്പം നില്‍ക്കും. മലിംഗയ്ക്ക് ഐപിഎല്ലില്‍ 150 വിക്കറ്റുകള്‍ നേടുന്ന ആദ്യ ബൗളറെന്ന നേട്ടം കൈവിരിക്കാന്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം മതി. ഹര്‍ഭജന് ട്വന്റിയില്‍ 200 വിക്കറ്റ് നേട്ടം കൈവരിക്കാന്‍ ഒരു വിക്കറ്റ് കൂടി മതി. ഹര്‍ഭജന്‍ 200 വിക്കറ്റ് തികച്ചാല്‍ ഈ നേട്ടം കൈവിക്കുന്ന 19ാം മത്തെ ബൗളറും മൂന്നാമത്തെ ഇന്ത്യന്‍ ബൗളറുമായി ഹര്‍ഭജന്‍ മാറും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക