|    Jun 19 Tue, 2018 4:43 am
Home   >  Todays Paper  >  page 12  >  

ഇന്ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം: വെടിയേറ്റ ചിത്രങ്ങളുടെ ശേഖരവുമായി അധ്യാപകന്‍

Published : 30th January 2017 | Posted By: fsq

MLP_gl_abdul_ali_master_170മഞ്ചേരി: ഇന്ന് ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 69ാം ചരമദിനമാണ്. ഇതിന്റെ നേര്‍ചിത്രങ്ങളാണ് മലപ്പുറം ജില്ലയിലെ ഒരു അധ്യാപകന്‍ തന്റെ ശേഖരത്തിലൂടെ കാണിക്കുന്നത്. ഗാന്ധിജിയുടെ അവസാന കാലത്തെ അപൂര്‍വ ചിത്രങ്ങളും സ്റ്റാമ്പുകളും നാണയങ്ങളും കറന്‍സികളും തൃപ്പനച്ചി എയുപിസ്‌കുളിലെ സാമൂഹികശാസ്ത്ര അധ്യാപകന്‍ എം സി അബ്ദുല്‍അലിയാണ് ശേഖരിച്ചിരിക്കുന്നത്.   1948ല്‍ ബിര്‍ളാ ഹൗസില്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റ്  മരിച്ചുകിടക്കുന്നതും പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തിന്റെയും ഫോട്ടോകളും ഇതിലുണ്ട്.ഈ ഫോട്ടോകള്‍ 6*4 വലിപ്പത്തില്‍ ഇംഗ്ലണ്ടിലാണ് പ്രിന്റ് ചെയ്തിട്ടുള്ളത്.

MLP_gl_ghandiyudet_mrithade

പുറമെ ഗാന്ധിജിയുടെ ചിത്രങ്ങളുള്ള നാണയങ്ങളും കറന്‍സികളും 150ഓളം സ്റ്റാമ്പുകളുമുണ്ട്. ഒന്ന്, രണ്ട്, അഞ്ച്, പത്ത്, നൂറ്, കറന്‍സി നോട്ടുകളും തല മാത്രം ആലേഖനം ചെയ്ത 50 പൈസ, ഒരു രൂപ, പത്ത് രൂപ കോയിനുകള്‍, ലോക്കറ്റുകള്‍, തപാല്‍ കവറുകള്‍, ഇന്‍ലന്റുകള്‍, കാര്‍ഡുകള്‍ എന്നിവ വര്‍ഷങ്ങളായി അബ്ദുല്‍അലി സൂക്ഷിക്കുന്നുണ്ട്. പുറമെ ഗാന്ധിജിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം, നെഹ്‌റുവുമായും കുട്ടികളുമായും ഖിലാഫത്ത് പ്രസ്ഥാന നേതാക്കളായ അലി സഹോദരന്‍മാര്‍, ബ്രിട്ടീഷ് അധികാരികളുമായുമുള്ള കൂടിക്കാഴ്ചകളും വട്ടമേശ സമ്മേളന ചിത്രങ്ങളും ഉണ്ട്. വക്കീല്‍ വേഷത്തിലും കര്‍ഷക വേഷത്തിലും പ്രത്യക്ഷപ്പെട്ടതും സൂക്ഷിപ്പുകളിലുണ്ട്. 1942ല്‍ കൊല്‍ക്കത്തയില്‍ ഗാന്ധിജി നടത്തിയ 20 മിനിറ്റുള്ള  പ്രസംഗം അതേരീതിയില്‍ ഗ്രാമഫോണിലൂടെ കേള്‍പ്പിച്ചാണ് ഈ അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നത്. ഗുജറാത്തിലെ ഒരു സുഹൃത്താണ് അബ്ദുല്‍അലിക്ക് ഇത് സമ്മാനിച്ചത്. 1919-1947 വരെയുള്ള ഗാന്ധി കാലഘട്ടത്തെക്കുറിച്ചു നിരവധി വിദ്യാര്‍ഥികള്‍ക്കാണ് ഈ അധ്യാപകന്‍ അറിവ് പകരുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റാമ്പുകളില്‍ പ്രത്യക്ഷപ്പെട്ടത് ഗാന്ധി ചിത്രങ്ങളാണ്. 1948 ജനുവരി 30ന് കൊല്ലപ്പെട്ട ശേഷം ബിര്‍ളാ ഹൗസ് ഗാന്ധിസ്മൃതി എന്ന പേരിലാണ് ഇന്നറിയപ്പെടുന്നത്.

MLP_gl_vediyettu_kidakkunna

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss