|    Mar 29 Wed, 2017 8:43 pm
FLASH NEWS

ഇന്ന് കാവുകള്‍ ഉണരും; ഇനി തെയ്യാട്ടത്തിന്റെ നാളുകള്‍

Published : 17th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: തുലാവസംക്രമം കഴിഞ്ഞതോടെ കാവുകള്‍ ഉണരുകയായി. ഇടവപ്പാതിയോടെ ഉപചാരം ചൊല്ലി മറഞ്ഞതെയ്യങ്ങള്‍ ഇനി കാവുകളിലും കൂലോങ്ങളിലും സജീവമാകും. വടക്കേമലബാറില്‍ തെയ്യങ്ങള്‍ക്ക് തുടക്കംകുറിക്കുക തുലാം ആരംഭത്തോടെയാണ്. തുലാം ഒന്നിന് കാവുകളും ക്ഷേത്രങ്ങളും തെയ്യത്തെ വരവേല്‍ക്കാന്‍ ഒരുങ്ങും. തുലാം പത്തോടെ തെയ്യകാലത്തിന് സമാരംഭമാകും. തുലാം ഒന്ന് മുതലാണ് തെയ്യകാലം തുടങ്ങുമെങ്കിലും പത്തോടുകൂടിയാണ് തെയ്യകാലമായി അറിയപ്പെടുക. മഴക്കാലത്ത് തെയ്യങ്ങളുടെ ആടയാഭരണങ്ങള്‍ ഒരുക്കി തെയ്യകാലത്തിനായി കാത്തുനില്‍ക്കുകയാണ് തെയ്യംകലാകാരന്മാര്‍. കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുന്ന തെയ്യങ്ങളുടെ മുന്നില്‍ പരാതികളും പരിഭവങ്ങളുമായി ഭക്തിയാദരപൂ ര്‍വം നില്‍ക്കുന്ന വടക്കേമലബാറുകാര്‍ക്ക് തെയ്യങ്ങള്‍ ജീവിത രീതിയുടെ ഭാഗമാണ്. വര്‍ണ്ണമേധാവിത്വത്തിന്റെ കാലത്ത് തീണ്ടാപാടകലം നിര്‍ത്തിയിരുന്ന മലയനും വണ്ണാനും കോപ്പാളനും കെട്ടുന്ന തെയ്യങ്ങളെ ജാതിമതത്തിന്റെ പരിമിതിയില്‍തളച്ചിടാതെ എല്ലാവിഭാഗങ്ങളും കൈനീട്ടി സ്വീകരിച്ചിരുന്നു. വടക്കേമലബാറിലെ കൂട്ടായ്മയുടേയും മതസൗഹാര്‍ദ്ദത്തിന്റെയും ഇടംകൂടിയാണ് തെയ്യകാവുകള്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day