|    Nov 14 Wed, 2018 1:17 am
FLASH NEWS

ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന കട തകര്‍ത്തു

Published : 25th June 2018 | Posted By: kasim kzm

കൊയിലാണ്ടി: ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന കെയര്‍ മെഡിക്കല്‍സ് അടിച്ചുതകര്‍ത്ത് സാധനങ്ങള്‍ കൊള്ളയടിച്ചതായി പരാതി.
ശനിയാഴ്ച അര്‍ധരാത്രിയാണ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപമുള്ള സ്ഥാ പനം തകര്‍ത്തത്. കെയര്‍ മെഡിക്കല്‍സ് ഉടമ രതീഷ് അടിയോടിയുടെ പരാതിയെ തുടര്‍ന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും കൊയിലാണ്ടി പോലിസും സ്ഥലത്തെ ത്തി അന്വേഷണമാരംഭിച്ചു. കട്ടര്‍ ഉപയോഗിച്ച് ഷട്ടര്‍ തകര്‍ത്താണ് ആക്രമണം നടത്തിയത്.
സ്ഥാപനത്തിലുണ്ടായിരുന്ന രണ്ടു കംപ്യൂട്ടര്‍, എട്ട് സിസിടിവി ക്യാമറ, വിഐപി ചെയറുകള്‍, കൗണ്ടര്‍ എന്നിവയാണ് കൊള്ളയടിച്ചത്. മരുന്നുകള്‍ സൂക്ഷിക്കാന്‍ തയ്യാറാക്കിയ റാക്കുകള്‍ പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്.
സംഭവത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് സംശയിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss