|    Oct 23 Mon, 2017 10:08 am
Home   >  Todays Paper  >  page 11  >  

ഇന്ന് ആഴ്‌സനല്‍-ലിവര്‍പൂള്‍ പോര്

Published : 13th January 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു കിടില ന്‍ പോരാട്ടങ്ങള്‍. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ആഴ്‌സനലും മുന്‍ ചാംപ്യന്‍മാരായ ലിവര്‍പൂളും തമ്മിലുള്ള മല്‍സരമാണ് ഇന്നത്തെ മുഖ്യ ആകര്‍ഷണം. മറ്റു മല്‍സരങ്ങളില്‍ ചെല്‍സി വെസ്റ്റ്‌ബ്രോമിനെയും ലെസ്റ്റര്‍ സിറ്റി ടോട്ടനം ഹോട്‌സ്പറിനെയും സ്റ്റോക്ക് സിറ്റി നോര്‍വിച്ചിനെയും സതാംപ്റ്റന്‍ വാട്‌ഫോര്‍ഡിനെയും സ്വാന്‍സി സണ്ടര്‍ലാന്‍ഡിനെ യും എതിരിടും.
42 പോയിന്റുമായാണ് ആഴ്‌സനല്‍ ലീഗില്‍ തലപ്പത്തു നില്‍ക്കുന്നത്. രണ്ടു പോയിന്റ് പിറകിലായി ലെസ്റ്ററും മൂന്നു പോയി ന്റ് പിന്നിലായി മാഞ്ചസ്റ്റര്‍ സിറ്റി യും തൊട്ടു താഴെയുണ്ട്. ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ ആഴ്‌സനലിനു ഇന്നു ജയിച്ചേ തീരൂ. എന്നാല്‍ പുതിയ കോച്ച് യുര്‍ഗ ന്‍ ക്ലോപ്പിനു കീഴില്‍ ആക്രമണാത്മക ശൈലിയില്‍ കളിക്കുന്ന ലിവര്‍പൂളിനെ കീഴടക്കുക ഗണ്ണേഴ്‌സിനു ബുദ്ധിമുട്ടാവും. മ ല്‍സരം ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണെന്നതും ആഴ്‌സനലിനു തിരിച്ചടിയാണ്.
കഴിഞ്ഞ നവംബര്‍ മുതല്‍ പരിക്കേറ്റു വിശ്രമിക്കുന്ന ചിലി സൂപ്പര്‍ താരം അലെക്‌സിസ് സാഞ്ചസ് ഇന്നും കളിക്കില്ലെന്ന് ആഴ്‌സനല്‍ കോച്ച് ആഴ്‌സന്‍ വെങര്‍ അറിയിച്ചു.
അതേസമയം, പരിക്കിനെത്തുടര്‍ന്ന് ബ്രസീലിയന്‍ പ്ലേമേക്കര്‍ ഫിലിപ്പെ കോട്ടീഞ്ഞോയുടെ സേവനം ലിവര്‍പൂളിനു ലഭിക്കില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക