|    Jul 27 Thu, 2017 6:16 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്നു യൂറോപ്യന്‍ സെമി

Published : 19th February 2016 | Posted By: SMR

കോഴിക്കോട്: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നാഗ്ജി ടൂര്‍ണമെന്റിലെ രണ്ടാം സെമിയില്‍ ഇന്ന് ഇംഗ്ലീഷ് ക്ലബ്ബായ വാട്‌ഫോഡ് എഫ്‌സി ഉെ്രകയ്ന്‍ ക്ലബ്ബായ എഫ്‌സി നിപ്രോയെ നേരിടും.
കഴിഞ്ഞ മല്‍സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവസരത്തിനൊത്ത് മാത്രമേ നിപ്രോയെ ആക്രമിക്കുകയുള്ളുവെന്ന് വാട്‌ഫോഡ് ഗോള്‍കീപ്പര്‍ കോച്ച് അലക് ചേംപര്‍ലൈന്‍ പറഞ്ഞു. നോക്കൗട്ട് മല്‍സരമായതിനാല്‍ ഇരുടീമുകളും ആദ്യ പകുതിയില്‍ കരുതലോടെ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ താരങ്ങള്‍ക്കും അവസരം ലഭിക്കത്തക്ക വിധത്തില്‍ ടീമിനെ ക്രമീകരിക്കും. ഇത് ടീമിന് കൂടുതല്‍ ഊര്‍ജം പകരും. താരങ്ങ ള്‍ ചെറുപ്പമാണെങ്കിലും അതിവേഗ നീക്കങ്ങളാല്‍ മുന്നേറ്റങ്ങ ള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ മിനിറ്റുകളിലെ പ്രകടനം കളിയില്‍ നിര്‍ണായകമാണെന്ന് നിപ്രോ കോച്ച് ദിമിത്രോ മൈക്കലാങ്കോ പറഞ്ഞു. ആദ്യ രണ്ട് മല്‍സരങ്ങള്‍ വിജയിച്ചെങ്കിലും മ്യൂണിക്കിനെതിരായ മൂന്നാം മല്‍സരം പ്രതീക്ഷിച്ച പോലെ നടന്നില്ല. വാട്ട്‌ഫോഡിനെതിരെ മത്സരിക്കുമ്പോള്‍ പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക