|    Sep 21 Fri, 2018 7:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇന്നു മുതല്‍ ഒമ്പത് പുതിയ പോലിസ് സ്റ്റേഷനുകള്‍ കൂടി

Published : 13th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒമ്പത് സ്റ്റേഷനുകള്‍ കൂടി ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതോടൊപ്പം മൂന്ന് പോലിസ് സ്റ്റേഷനുകള്‍ക്കുള്ള പുതിയ മന്ദിരങ്ങളുടെ ഉദ്ഘാടനവും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
രാവിലെ 11ന്് തിരുവനന്തപുരം റൂറല്‍ ജില്ലയിലെ നഗരൂര്‍ പോലിസ് സ്റ്റേഷനിലാണ് മുഖ്യചടങ്ങ്. ബാക്കി 11 സ്ഥലങ്ങളിലെ ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍കൃത പോലിസ് സ്റ്റേഷനായ നഗരൂര്‍, കൊല്ലം ജില്ലയിലെ അച്ചന്‍കോവില്‍, തൃശൂര്‍ ജില്ലയിലെ കയ്പമംഗലം, പാലക്കാട് ജില്ലയിലെ കൊപ്പം, വയനാട് ജില്ലയിലെ തൊണ്ടര്‍നാട് ലോക്കല്‍ പോലിസ് സ്റ്റേഷനുകളും തിരുവനന്തപുരം റൂറല്‍ ജില്ലയിലെ പൂവാര്‍, അഞ്ചുതെങ്ങ്, കോഴിക്കോട് ജില്ലയിലെ വടകര, എലത്തൂര്‍ തീരദേശ പോലിസ് സ്റ്റേഷനുകളും കണ്ണൂര്‍ ജില്ലയിലെ ന്യൂ മാഹി, പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം, ആലപ്പുഴ ജില്ലയിലെ കുറത്തിക്കാട് പോലിസ് സ്റ്റേഷന്‍ മന്ദിരങ്ങളുമാണ് ഉദ്ഘാടനം ചെയ്യുന്നത്.
സംസ്ഥാനത്ത് 471 ലോക്കല്‍ സ്റ്റേഷനുകളാണ് നിലവിലുണ്ടായിരുന്നത്. ഈ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ 13 പുതിയ ലോക്കല്‍ പോലിസ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
അതില്‍ പിണറായിയിലെ പോലിസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. പുതുതായി അഞ്ചെണ്ണംകൂടി വരുന്നതോടെ സംസ്ഥാനത്തെ ലോക്കല്‍ പോലിസ് സ്റ്റേഷനുകളുടെ എണ്ണം 477 ആയി ഉയരും. സര്‍ക്കാര്‍ പ്രഖ്യാപിച്ച 13 സ്റ്റേഷനുകളില്‍ ബാക്കിയുള്ളവയുടെയും വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss