|    Apr 20 Fri, 2018 8:25 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്നു കൊടിയേറ്റം, വെടിക്കെട്ട് നാളെ മുതല്‍

Published : 8th April 2016 | Posted By: SMR

മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ക്ക് വീണ്ടുമൊരു ട്വന്റിക്കാലം. ഐപിഎല്ലിന്റെ ഒമ്പതാം സീസണിനു നാളെ മുതല്‍ തുടക്കമാവും. ടൂര്‍ണമെന്റിനു തുടക്കം കുറിച്ചുകൊണ്ടുള്ള ഉദ്ഘാടനച്ചടങ്ങുകള്‍ ഇന്നു മുംബൈയിലെ ഇന്ത്യന്‍ ദേശീയ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആസ്ഥാനത്തു നടക്കും. രാത്രി 7.30നാണ് പരിപാടി ആരംഭിക്കുന്നത്.
ബോളിവുഡിലെ പ്രശസ്ത നടീനടന്മാരുടെ നൃത്തപ്രകടനവും ഇന്ത്യയിലെയും വിദേശത്തെയും പോപ്ഗായകരുടെ സംഗീത വിരുന്നും ചടങ്ങിന് മാറ്റ്കൂട്ടും. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയും നൃത്തച്ചുവടുകളുമായി കാണികളെ കൈയിലെടുക്കാനെത്തുന്നുണ്ട്. ടൂര്‍ണമെന്റില്‍ ഇത്തവണ ഗുജറാത്ത് ലയണ്‍സിന്റെ താരമായ ബ്രാവോ താന്‍ തന്നെ ആലപിച്ച ചാംപ്യന്‍ ഡാന്‍സെന്ന ഗാനമാണ് അവതരിപ്പിക്കുക. ചടങ്ങിന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ് ബ്രാവോയുടെ പാട്ടെന്നും ചില വിന്‍ഡീസ് താരങ്ങള്‍ കൂടി അദ്ദേഹത്തിനൊപ്പം വേദി പങ്കിടുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു.
എട്ടു ടീമുകളാണ് ഇത്തവണ ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. രണ്ടു വര്‍ഷത്തേക്കു വിലക്കപ്പെട്ട ചെന്നൈ സൂപ്പര്‍കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കു പകരം റൈസിങ് പൂനെ ജയന്റ്‌സും ഗുജറാത്ത് ലയണ്‍സും അരങ്ങേറും.
നാളെ രാത്രി എട്ടിനു മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തി ല്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും പൂനെയും തമ്മിലാണ് ഉദ്ഘാടനമല്‍സരം.

മുംബൈ; രോഹിത് (ക്യാപ്റ്റന്‍)
അമ്പാട്ടി റായുഡു, ഉന്‍മുക്ത് ചാന്ദ്, ലെന്‍ഡ്ല്‍ സിമ്മണ്‍സ്, നിതീഷ് റാണ, സിദ്ധേഷ് ലാദ്, ശ്രേയസ് ഗോപാല്‍, കിരോണ്‍ പൊള്ളാര്‍ഡ്, കോറി ആന്‍ഡേഴ്‌സന്‍, ഹര്‍ദിക് പാണ്ഡ്യ, ദീപക് പുനിയ, പാര്‍ഥിവ് പട്ടേല്‍, ജോസ് ബട്‌ലര്‍, ജിതേഷ് ശര്‍മ, ഹര്‍ഭജന്‍ സിങ്, ജസ്പ്രീത് ബുംറ, വിനയ് കുമാര്‍, മിച്ചെല്‍ മക്ലെന്‍ഗന്‍, മെര്‍ക്കന്റ് ഡിലെങ്, ലസിത് മലിങ്ക, ടിം സോത്തി.
പൂനെ: ധോണി (ക്യാപ്റ്റന്‍)
അജിന്‍ക്യ രഹാനെ, ഫഫ് ഡു പ്ലെസിസ്, കെവിന്‍ പീറ്റേഴ്‌സന്‍, സ്റ്റീവന്‍ സ്മിത്ത്, സൗരഭ് തിവാരി, ഇര്‍ഫാന്‍ പഠാന്‍, മിച്ചെല്‍ മാര്‍ഷ്, തിസാര പെരേര, ബാബ അപരിജിത്, രജത് ഭാട്ടിയ, ആല്‍ബി മോര്‍ക്കല്‍, അങ്കുഷ് ബെയ്ന്‍സ്, ഇശാന്ത് ശ ര്‍മ, ആര്‍ അശ്വിന്‍, ആര്‍ പി സിങ്, അശോക് ദിന്‍ഡ, സ്‌കോട്ട് ബോളന്‍ഡ്, ഈശ്വര്‍ പാണ്ഡെ, ആദം സാംപ.
ബാംഗ്ലൂര്‍: കോഹ്‌ലി (ക്യാപ്റ്റന്‍)
മന്‍ദീപ് സിങ്, സര്‍ഫ്രാസ് ഖാന്‍, ക്രിസ് ഗെയ്ല്‍, കേദാര്‍ യാദവ്, സചിന്‍ ബേബി, ലോകേഷ് രാഹുല്‍, ഡേവിഡ് വിയെസ്, ഷെയ്ന്‍ വാട്‌സന്‍, സ്റ്റുവര്‍ട്ട് ബിന്നി, പര്‍വേസ് റസൂല്‍, എബി ഡിവില്ലിയേഴ്‌സ്, ട്രാവിസ് ഹെഡ്, ശ്രീനാഥ് അരവിന്ദ്, വരുണ്‍ ആരോണ്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, കെയ്ന്‍ റിച്ചാ ര്‍ഡ്‌സന്‍, സാമുവല്‍ ബദ്രി: ഗുജറാത്ത്: റെയ്‌ന (ക്യാപ്റ്റന്‍)
ആരോണ്‍ ഫിഞ്ച്, ജയ്‌ദേവ് ഷാ, രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ജെയിംസ് ഫോക്‌നര്‍, ഡ്വയ്ന്‍ സ്മി ത്ത്, ബ്രെന്‍ഡന്‍ മക്കു ല്ലം, ദിനേഷ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍, പ്രവീണ്‍ കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി, ആന്ദ്രെ ടെയ്, പ്രവീണ്‍ താം ബെ, പ്രദീപ് സാങ്വാ ന്‍, ശതാബ് ജഗാത്തി, ഏകലവ്യ ദ്വിവേദി.
പഞ്ചാബ്: മില്ലര്‍ (ക്യാപ്റ്റന്‍)
മുരളി വിജയ്, ഷോണ്‍ മാര്‍ഷ്, ഗുര്‍കീരത് സിങ്, മനന്‍ വോഹ്‌റ, നിഖില്‍ നായിക്, അര്‍മാന്‍ ജാഫര്‍, റിഷി ധവാന്‍, അക്ഷര്‍ പട്ടേല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫര്‍ഹാന്‍ ബെഹര്‍ദീന്‍, മാര്‍കസ് സ്റ്റോയിനിസ്, വൃധിമാന്‍ സാഹ, മിച്ചെല്‍ ജോണ്‍സന്‍, സന്ദീപ് ശര്‍മ, മോഹിത് ശര്‍മ, കൈല്‍ അബോട്ട്, ശര്‍ദ്ദുല്‍ ഥാക്കൂര്‍, അനുരീത് സിങ്, കെ സി കരിയപ്പ, സ്വപ്‌നില്‍ സിങ്.
കൊല്‍ക്കത്ത: ഗംഭീര്‍ (ക്യാപ്റ്റന്‍)
മനീഷ് പാണ്ഡെ, റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍, സൂര്യകുമാര്‍ യാദവ്, കോളിന്‍ മണ്‍റോ, ആന്ദ്രെ റസ്സല്‍, യൂസുഫ് പഠാന്‍, സാക്വിബുല്‍ ഹസന്‍, ജോണ്‍ ഹാസ്റ്റിങ്‌സ്, ജാസണ്‍ ഹോള്‍ഡര്‍, ആര്‍ സതീഷ്, മനന്‍ ശര്‍മ, ഷെല്‍ഡന്‍ ജാക്‌സണ്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, പിയൂഷ് ചൗള, ബ്രാഡ് ഹോഗ്, മോര്‍നെ മോര്‍ക്കല്‍, സുനില്‍ നരെയ്ന്‍, ജയ്‌ദേവ് ഉനാട്കട്ട്.
ഹൈദരാബാദ്: വാര്‍ണര്‍ (ക്യാപ്റ്റന്‍)
ഇയാന്‍ മോര്‍ഗന്‍, കെയ്ന്‍ വില്യംസണ്‍, ശിഖര്‍ ധവാന്‍, റിക്കി ഭൂയി, ആശിഷ് റെഡ്ഡി, മോയ്‌സസ് ഹെന്‍ഡ്രിക്‌സ്, ബിപുല്‍ ശര്‍മ, കരണ്‍ ശര്‍മ, യുവരാജ് സിങ്, ദീപക് ഹൂഡ, ബെന്‍ കട്ടിങ്, വിജയ് ശങ്കര്‍, നമാ ന്‍ ഓജ, ആദിത്യ താരെ, ഭുവനേശ്വര്‍ കുമാര്‍, ട്രെന്റ് ബോള്‍ട്ട്, ആശിഷ് നെഹ്‌റ, മുസ്തഫിസുര്‍ റഹ്മാന്‍, ബരീന്ദ ര്‍ സ്രാന്‍, അഭിമന്യു മിഥുന്‍.
ഡല്‍ഹി : സഹീര്‍ ഖാന്‍ (ക്യാപ്റ്റന്‍)
ജെ പി ഡുമിനി, മയാങ്ക് അഗര്‍വാള്‍, ശ്രേയസ് അയ്യര്‍, കരുണ്‍ നായര്‍, ക്രിസ് മോറിസ്, പവന്‍ നേഗി, ക്വിന്റണ്‍ ഡികോക്ക്, ജയന്ത് യാദവ്, അഖില്‍ ഹെര്‍വാദ്കര്‍, മഹിപാല്‍ ലോംറോര്‍, സഞ്ജു സാംസണ്‍, റിഷഭ് പാന്ത്, സാം ബില്ലിങ്‌സ്, അമിത് മിശ്ര, മുഹമ്മദ് ഷമി, നതാന്‍ കോള്‍ട്ടര്‍നൈല്‍, സഹീര്‍ ഖാന്‍, ശഹ്ബാസ് നദീം, ഇംറാന്‍ താഹിര്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ജോള്‍ പാരിസ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss