|    Mar 27 Mon, 2017 6:18 am
FLASH NEWS

ഇന്നു കളിയില്ല; നാളെ കൊല്‍ക്കത്ത -മുംബൈ പോരാട്ടം

Published : 10th October 2016 | Posted By: SMR

മുംബൈ: ഐഎസ്എല്ലിന്റെ മൂന്നാം സീസണില്‍ ഇന്നു മല്‍സരമില്ല. നാളെ നടക്കുന്ന വമ്പന്‍മാരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റിയും കൊമ്പുകോര്‍ക്കും. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ രാത്രി ഏഴിനാണ് കിക്കോഫ്.
ടൂര്‍ണമെന്റില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന മുംബൈ തുടര്‍ച്ചയായി മൂന്നാം ജയം ലക്ഷ്യമിട്ടാണ് നാളെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇറങ്ങുക. നിലവില്‍ ആറു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനൊപ്പം ഒന്നാംസ്ഥാനം പങ്കിടുന്ന മുംബൈക്ക് ജയിച്ചാല്‍ തലപ്പത്തേക്കു കയറാം.
ഈ സീസണില്‍ ടീമിലെത്തിയ ഉറുഗ്വേ സൂപ്പര്‍ താരം ഡിയേഗോ ഫോര്‍ലാന്‍ ഇതിനകം തന്നെ മുംബൈയുടെ ഹീറോയായിക്കഴിഞ്ഞു. ആദ്യ കളിയില്‍ പൂനെ സിറ്റിക്കെതിരേ വിജയഗോളിന് അവസരമൊരുക്കിയ ഫോര്‍ലാന്‍ കഴിഞ്ഞ കളിയില്‍ നോര്‍ത്ത് ഈസ്റ്റിനെതിരേ ടീമിന്റെ വിജയഗോളും നേടിയിരുന്നു. ഫോര്‍ലാന്റെ മിന്നുന്ന ഫോമില്‍ തന്നെയാണ് നാളെയും മുംബൈയുടെ പ്രതീക്ഷ.
മറുഭാഗത്ത് ആദ്യ കളിയില്‍ ചെന്നൈയ്ന്‍ എഫ്‌സിയുമായി 2-2ന്റെ സമനില വഴങ്ങേണ്ടിവന്ന കൊല്‍ക്കത്ത കൊച്ചിയിലെ കഴിഞ്ഞ മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ 1-0നു തോല്‍പ്പിച്ച് വിജയവഴിയില്‍ മടങ്ങിയെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്. നാളെയും ഇതേ ഫോം കൊ ല്‍ക്കത്ത ആവര്‍ത്തിച്ചാല്‍ മുംബൈക്ക് കാര്യങ്ങള്‍ ടുപ്പമാവും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക