|    Apr 27 Fri, 2018 4:46 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ലണ്ട് പൊരുതുന്നു

Published : 25th March 2018 | Posted By: vishnu vis

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍  ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ലണ്ട് പൊരുതുന്നു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 132 റണ്‍സെന്ന നിലയിലാണുള്ളത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്നിങ്‌സ് തോല്‍വി  ഒഴിവാക്കന്‍ 237 റണ്‍സുകൂടി ഇംഗ്ലണ്ടിന് വേണം. ഡേവിഡ് മലാനാണ് (19*) ക്രീസിലുള്ളത്. നേരത്തെ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ്് നഷ്ടത്തില്‍ 427 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. 369 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് സ്‌റ്റോണ്‍മാന്‍ (55), ജോയ് റൂട്ട് (51) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ന്യൂസിലന്‍ഡിന് വേണ്ടി ട്രന്റ് ബോള്‍ട്ട് രണ്ടും നീല്‍ വാഗ്‌നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.നേരത്തെ മധ്യനിരയില്‍ ഹെന്റി നിക്കോള്‍സിന്റെ (145*)സെഞ്ച്വറിയാണ് കിവീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. കെയ്ന്‍ വില്യംസണും (102) ന്യൂസിലന്‍ഡിന് വേണ്ടി സെഞ്ച്വറി നേടിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 58 റണ്‍സിന് ഓള്‍ഔട്ടായതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss