|    Jan 21 Sat, 2017 3:36 am
FLASH NEWS

ഇന്നാണ് യഥാര്‍ഥ ഫൈനല്‍

Published : 2nd July 2016 | Posted By: SMR

ബോര്‍ഡോ: യൂറോ കപ്പില്‍ ഫൈനലിനു തുല്യമായ ക്ലാസിക് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ലോക ചാംപ്യന്‍മാരായ ജര്‍മനി മുന്‍ ജേതാക്കളായ ഇറ്റലിയുമായ മാറ്റുരയ്ക്കും. മാഴ്‌സെയില്‍ ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് കിക്കോഫ്. ലോക ഫുട്‌ബോളിലെ രണ്ടു വമ്പന്‍മാര്‍ തമ്മില്‍ ഇന്നു മുഖാമുഖം വരുമ്പോള്‍ പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല.
ടൂര്‍ണമെന്റിനു മുമ്പ് ആരുംതന്നെ കാര്യ മായ കിരീടസാധ്യത കല്‍പ്പിക്കാതിരുന്ന ഇറ്റലി തുടക്കം മുതല്‍ ഉജ്ജ്വല പ്രകടനം നടത്തിയാണ് മുന്നേറിയത്. 2014ല്‍ ലോകകിരീടമുയര്‍ത്തിയ ജര്‍മനിയാവട്ടെ ചാംപ്യന്മാര്‍ക്കുചേര്‍ന്ന കളി കെട്ടഴിച്ചിട്ടില്ല. യൂറോ കപ്പിലും ഗ്രൂപ്പുഘട്ടത്തി ല്‍ തപ്പിത്തടഞ്ഞ ജ ര്‍മനി പ്രീ ക്വാ ര്‍ട്ടറില്‍ സ്ലൊവാക്യക്കെതിരേ മാത്രമാണ് പെരുമയ്‌ക്കൊത്ത കളി കാഴ്ചവച്ചത്.
ലോകകപ്പിലെ നാണക്കേട് മായ്ക്കാന്‍ അസൂറിപ്പട
2014ലെ ബ്രസീല്‍ ലോകകപ്പിലെ നാണംകെട്ട പ്രകടനത്തിനു യൂറോയില്‍ പ്രായശ്ചിത്തം ചെയ്യാനുറച്ചാണ് ഇറ്റലി എത്തിയിരിക്കുന്നത്. ക്വാര്‍ട്ടര്‍ വരെ മികച്ച പ്രകടനം നട ത്തിയ അസൂറികള്‍ ഇന്ന് ജര്‍മനിയെയും മറികടന്ന് കിരീടത്തിലേക്ക് രണ്ടുപടി കൂടി അടുക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴി ഞ്ഞ ലോകകപ്പി ല്‍ അസൂറികള്‍ ആദ്യറൗണ്ടി ല്‍ തന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു.
ഇത്തവണ യൂറോയില്‍ മരണഗ്രൂപ്പുകളിലൊന്നായ ഇയില്‍ നിന്ന് ചാംപ്യന്‍മാരായാണ് ഇറ്റലിയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ഫിഫ റാങ്കിങില്‍ തങ്ങളേക്കാള്‍ മുകളിലുള്ള ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്താണ് അസൂറികള്‍ തുടങ്ങിയത്. രണ്ടാമത്തെ കളിയില്‍ സ്വീഡനെ 1-0നു മറികടന്ന് ഇറ്റലി ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാ ക്കി. അപ്രസക്തമായ അവസാന കളിയില്‍ ഇറ്റാലിയന്‍ കോച്ച് അന്റോണിയോ കോന്റെ നടത്തിയ പരീക്ഷണങ്ങള്‍ ടീമിനെ തോല്‍വിയിലേക്കു നയിച്ചു. അയര്‍ലന്‍ഡിനോട് 0-1ന് ഇറ്റലിയുടെ രണ്ടാംനിര ടീം കീഴടങ്ങുകയായിരുന്നു.
പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍മാ രായ സ്‌പെയിനാണ് ഇറ്റലിയെ കാത്തിരുന്നത്. എന്നാല്‍ കളിയുടെ തുടക്കം മുതല്‍ മികച്ച പ്രകടനം നടത്തിയ അസൂറികള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സ്‌പെയിനിനെ കെട്ടുകെട്ടി ച്ചു. രണ്ടു ഗോളുക ള്‍ നേടിയ ഗ്രാസിയാനോ പെല്ലെയാണ് ടൂ ര്‍ണമെന്റില്‍ ഇറ്റലിയുടെ ടോപ്‌സ്‌കോറര്‍.
സ്റ്റാര്‍ പ്ലേമേക്കര്‍ ആന്ദ്രെ പിര്‍ലോയെ പുറത്തിരുത്തി കോച്ച് കോന്റെ യൂറോയ്ക്കുള്ള ഇറ്റാലിയന്‍ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ പിര്‍ലോയുടെ അഭാവം ടീമിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇതുവരെ ഇറ്റലിയുടെ പ്രകടനം.
കണക്കുതീര്‍ക്കാന്‍ ജര്‍മനി
2012ലെ കഴിഞ്ഞ യൂറോ കപ്പിന്റെ സെമി ഫൈനലിലേറ്റ തോല്‍വിക്ക് കണക്കുചോദിക്കാനുറച്ചാവും ജര്‍മനി ഇന്നു ബൂട്ടുകെട്ടുക. അന്ന് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ജര്‍മനിയെ തകര്‍ത്ത് ഇറ്റലി ഫൈനലിലേക്ക് മുന്നേറിയിരുന്നു.
പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലൊന്നും അവസാനമായി എട്ടു തവണ ഏറ്റുമുട്ടിയപ്പോഴും ഇറ്റലിയെ തോല്‍പ്പിക്കാനായിട്ടില്ലെന്നത് ജര്‍മനിയെ ഭയപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇറ്റലിയെ ഭയക്കുന്നില്ലെന്നും ബഹുമാനമേയുള്ളൂവെന്നും ജര്‍മന്‍ കോച്ച് ജോക്വിം ലോ വ്യക്തമാക്കി.
യൂറോയില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ഒന്നാംസ്ഥാനക്കാരായാണ് ജര്‍മനി നോക്കൗട്ട്‌റൗണ്ടിലെത്തിയത്. ഉക്രെയ്‌നിനെ 2-0ന് തകര്‍ത്ത ജര്‍മനി തൊട്ടടുത്ത കളിയില്‍ പോളണ്ടുമായി ഗോള്‍രഹിത സമനില വഴങ്ങി. മൂ ന്നാം മല്‍സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ 1-0നു തോല്‍പ്പിച്ച് ജര്‍മനി പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചു. പ്രീക്വാര്‍ട്ടറില്‍ സ്ലൊവാക്യയെ 3-0നു തകര്‍ക്കാനായത് ജര്‍മനിയുടെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. അതേ പ്രകടനം ഇന്ന് ഇറ്റലിക്കെതിരേയും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് വിശ്വ വിജയികള്‍. രണ്ടു ഗോളുകള്‍ നേടിയ മരിയോ ഗോമസാണ് ചാംപ്യന്‍ഷിപ്പില്‍ ജര്‍മനിയുടെ ടോപ്‌സ്‌കോറര്‍.
ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റൈഗര്‍ ടൂര്‍ണമെന്റിലാദ്യമായി ഇന്ന് ജര്‍മനിയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമെന്നാണ് റിപോര്‍ട്ട്. ഉക്രെയ്‌നിനെതിരായ ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ പകരക്കാരനായി ഇറങ്ങി ഷ്വാന്‍സ്റ്റൈഗര്‍ ഗോളോടെ മിന്നിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക