|    Jan 20 Fri, 2017 7:20 am
FLASH NEWS

ഇന്നസ് റെസ്റ്റ്ഹൗസിന് 101 വയസ്സ്

Published : 19th October 2016 | Posted By: SMR

ശ്രീകുമാര്‍ നിയതി

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ബ്രിട്ടീഷ് രാജ്യഭരണത്തിന്റെ ഓര്‍മ സൂക്ഷിക്കുന്ന ഇന്നസ് റെസ്റ്റ്ഹൗസിന് 101വയസ്സ്. അക്കാലത്തെ കലക്ടര്‍ ഇന്നസിന്റെ പേരിലുള്ളതാണ് ഈ കേന്ദ്രം. ഇപ്പോഴത്തെ പന്നിയങ്കര ബസ്‌സ്റ്റോപ്പാണ് ഈ ചരിത്രസ്മാരകം.
1911 മുതല്‍ 1915 വരെ മലബാര്‍ കലക്ടറായിരുന്ന ഇന്നസ് ആണ് ഇത് പണികഴിപ്പിച്ചത്. വളരെ അപൂര്‍മായി മാത്രമേ അന്ന് വാഹനങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. ദീര്‍ഘദുരയാത്രകള്‍ വരെ കാല്‍നടയായിത്തന്നെയായിരുന്നു നടന്നുതീര്‍ക്കേണ്ടത്. ഇങ്ങിനെ നടന്നു ക്ഷീണിച്ച് എത്തുന്ന കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടി പണിതതാണിത്. തലച്ചുമടുകളുമായി യാത്ര ചെയ്ത് ക്ഷീണിച്ചവര്‍ക്ക് റെസ്റ്റ്ഹൗസിന് സമീപം തന്നെ ചുമടിറക്കിവയ്ക്കാന്‍ ഒരു കരിങ്കല്‍ അത്താണിയും കലക്ടര്‍ സ്ഥാപിച്ചുനല്‍കി. മറ്റിടങ്ങളിലെ അത്താണികള്‍ സ്ഥലപ്പേര് മാത്രമായി അത്താണിയില്ലാതെ അവശേഷിക്കുമ്പോഴും ഇന്നസ് സ്ഥാപിച്ച കരിങ്കല്‍ അത്താണി ഇന്നും ഇവിടെത്തന്നെയുണ്ട്.
റെസ്റ്റ്ഹൗസിന് മുന്‍വശത്തെ ഡിസ്പന്‍സറിക്കും ഉണ്ട് ഒരു ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്ര ഓര്‍മ. 1908ല്‍ പണിതതാണിത്. പ്രിന്‍സസ് ഓഫ് വെയില്‍സ് ഡിസ്പന്‍സറി എന്നാണിതിന്റെ പേര്. ഈ ഡിസ്‌പെന്‍സറി ഇന്ന് കോഴിക്കോട് നഗരസഭയുടെ നിയന്ത്രണത്തിലുള്ളതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക