|    May 28 Sun, 2017 4:13 pm
FLASH NEWS

ഇന്നലെ യാത്ര തിരിച്ചത് 900 പേര്‍

Published : 30th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ നെടുമ്പാശ്ശേരി  ഹജ്ജ് ക്യാംപില്‍ നിന്നും 900 ഹാജിമാര്‍  ഇന്നലെ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി ജിദ്ദയിലേക്ക് യാത്ര തിരിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കുള്ള സൗദി എയര്‍ലൈന്‍സിന്റെ എസ്‌വി 5119 വിമാനത്തില്‍ 450 പേരും വൈകീട്ട് 5.30നുള്ള എസ്‌വി 5127 വിമാനത്തില്‍ 450 പേരുമാണ് യാത്ര തിരിച്ചത്.
ഒരു മണിക്ക് പുറപ്പെട്ട  വിമാനത്തില്‍ 224 ഹാജിമാരും 226 ഹജ്ജുമ്മമാരുമാണ് യാത്ര തിരിച്ചത്. ഈ വിമാനത്തില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുട്ടിയും മാതാപിതാക്കളോടൊത്ത് യാത്ര തിരിച്ചു.
രണ്ടാമത്തെ വിമാനത്തില്‍ 204 ഹാജിമാരും 246 ഹജ്ജുമ്മമാരുമാണ്  യാത്ര തിരിച്ചത്. ഇതില്‍ ഒരു കുട്ടിയുമുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ രാവിലെ ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ച് ഹാജിമാര്‍ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day