|    Oct 16 Tue, 2018 3:20 pm
FLASH NEWS

ഇന്ധന സംഭരണശാല വികസനമല്ല വിനാശമാണ് നല്‍കുക: ഡോ. രാജേന്ദ്ര സിങ്

Published : 28th September 2017 | Posted By: fsq

 

പയ്യന്നൂര്‍: പയ്യന്നൂര്‍ കണ്ടങ്കാളിയിലെ നിര്‍ദിഷ്ട പെട്രോളിയം സംഭരണ പദ്ധതിപ്രദേശം ജലസംരക്ഷണപ്രവര്‍ത്തകനും മഗ്‌സാസെ അവാര്‍ഡ്്, സ്റ്റോക്ക്‌ഹോം വാട്ടര്‍ പ്രൈസ് ജേതാവുമായ വാട്ടര്‍മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഡോ. രാജേന്ദ്രസിങ് സന്ദര്‍ശിച്ചു. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ സമിതി പ്രവര്‍ത്തകരോടൊപ്പമാണ് അദ്ദേഹം കണ്ടങ്കാളി തലോത്തുവയലില്‍ എത്തിയത്. തുടര്‍ന്ന് കണ്ടങ്കാളി ഹൈസ്‌കൂളിനു സമീപം നടന്ന പൊതുയോഗം ഡോ. രാജേന്ദ്രസിങ് ഉദ്ഘാടനം ചെയ്തു. പ്രകൃതിക്കും മനുഷ്യനും വേണ്ടിയുള്ള ധാര്‍മിക സമരമാണ് പയ്യന്നൂരില്‍ നടക്കുന്നതെന്നും പ്രകൃതിക്കുവേണ്ടിയുള്ള സമരങ്ങള്‍ എന്നും വിജയം കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെയധികം പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ കൃഷിയിടവും തണ്ണീര്‍ത്തടവും ഇല്ലാതാക്കി പെട്രോളിയം ടാങ്ക് സ്ഥാപിക്കുന്നത് വികസനമല്ല വിനാശമാണ് വരുത്തുക. ഇത് വന്‍ പാരിസ്ഥിതിക ദുരന്തമാണുണ്ടാക്കുക. ജനങ്ങളെ അണിനിരത്തിയും നിയമപരമായും ഇതിനെ നേരിടണം. ഈ സമരത്തോടൊപ്പം എന്നുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണസമിതി ചെയര്‍മാന്‍ ടി പി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. വിളയോടി വേണുഗോപാല്‍, കെ രാമചന്ദ്രന്‍, ഡോ. ഇഉണ്ണിക്കൃഷ്ണന്‍ സംസാരിച്ചു. അപ്പുക്കുട്ടന്‍ കാരയില്‍ സ്വാഗതം പറഞ്ഞു. പി പി കെ പൊതുവാള്‍, അഡ്വ. ടി വി രാജേന്ദ്രന്‍, ദേവദാസ് തളാപ്പ്, ഹരിചക്കരക്കല്‍, കെ പി രാജേന്ദ്രകുമാര്‍, അത്തായിബാലന്‍, വിനോദ് കുമാര്‍ രാമന്തളി തുടങ്ങിയവരും ഡോ. രാജേന്ദ്രസിങിനോടൊപ്പം ഉണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss