|    Sep 19 Wed, 2018 1:43 am
FLASH NEWS

ഇന്ധന വില വര്‍ധന : ശവമഞ്ചലുമായി പ്രതിഷേധ കൂട്ടായ്മ

Published : 2nd October 2017 | Posted By: fsq

 

മുക്കം: അനിയന്ത്രിതമായ ഇന്ധനവില വര്‍ദ്ധനവിനെതിരെയും കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസ്സ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുക്കത്ത് പ്രതീകാത്മക ശവമഞ്ചല്‍ യാത്രയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു .സജീഷ് മുത്തേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. എം.ടി. അഷ്‌റഫ് ,വി .എന്‍ .ജംനാസ് ,എം.കെ.മമ്മദ്, നിഷാബ് മുല്ലോളി, സൂഫിയാന്‍ ചെറുവാടി, മുഹമ്മദ് ദിഷാല്‍, സത്യന്‍ മുണ്ടയില്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ജുനൈദ് പാണ്ടികശാല, സഹീര്‍ എരഞ്ഞോണ,ഫൈസല്‍ ആനയാംകുന്ന്, പ്രഭാകരന്‍ മുക്കം, ശാലു കൊടിയത്തൂര്‍, സൗബിന്‍ ഇലഞ്ഞിക്കല്‍, ജിതിന്‍ പൊറ്റശ്ശേരി, വിഷ്ണു കയ്യൂണുമ്മല്‍, ജംഷിദ് ഒളകര നേതൃത്വം നല്‍കി.ഫറോക്ക്: പാചക വാതക വിലവര്‍ധനവിനെതിരേ യൂത്ത് കോണ്‍ഗ്രസ് ബേപ്പൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തീകൂട്ടി പ്രതിഷേധിച്ചു. ഗ്യാസ് സിലിണ്ടറിന്റെ രൂപവുമേന്തി പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഫറോക്ക് ടൗണിലാണ് പ്രതിഷേധിച്ചത്്്്. ടി ഷഫ്—നാസ് അലി ഉദ്ഘാടനം ചെയ്തു. ഹെബീഷ് മാമ്പയില്‍ അധ്യക്ഷത വഹിച്ചു. ബിജിത്ത് പിലാക്കാട്ട്, കെഎസ്‌യു ജില്ലാ സെക്രട്ടറി ജിനീഷ് ലാല്‍, ഷബീര്‍ അലി ഫറോക്ക്, ഷാജി പറശ്ശേരി നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss