|    Jul 19 Thu, 2018 11:43 am
FLASH NEWS

ഇന്ധന വില വര്‍ധന; കണ്ണന്താനത്തിന് ‘കക്കൂസ്’ സമര്‍പ്പിച്ചു

Published : 20th September 2017 | Posted By: fsq

 

കൊച്ചി: ഇന്ധന വില വര്‍ധന കക്കൂസ് നിര്‍മിക്കാനാണെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്്‌ക്കെതിരേ കെഎസ് യുവിന്റെ നേതൃത്വത്തില്‍ കക്കൂസ് സമര്‍പ്പിച്ച് പ്രതിഷേധം. കെഎസ്‌യു മഹാരാജാസ് കോളജ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോളജില്‍ നിന്ന് പ്രകടനമായി ഗാന്ധിസ്‌ക്വയറിന് സമീപമുള്ള സപ്ലൈകോ പമ്പിന് മുന്നിലെത്തിയാണ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി കേരളത്തില്‍ നിന്നുള്ള ആദ്യ കക്കൂസ് കൈമാറിയത്. കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന ജനങ്ങള അപഹസിക്കുന്നതാണെന്നും കാറുള്ളവര്‍ക്ക് മാത്രമാണ് ഇന്ധന വില വര്‍ധനവില്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നതെന്ന വാദം ശുദ്ധ മണ്ടത്തരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാജാസ് കോളജ് യൂനിറ്റ് പ്രസിഡന്റ്് എല്‍ എസ് തേജസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക് സെക്രട്ടറി കെ സേതുരാജ്, ഹബീബ് റഹ്്മാന്‍, ജിബിന്‍ ബാബു, കെ എച്ച് അനീഷ്, ബിച്ചു, ആതിര സന്തോഷ്, എസ് നീലിമ, ജോസ് ഫെലിക്‌സ്, നീല്‍ ഹര്‍ഷല്‍, മരിയ, ഷഹാന, പ്രിയ പ്രവീണ്‍, വിനു ആര്‍, വനീഷ് വാസു, ടി ഫ്രാന്‍സിസ്  നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss