|    Jul 20 Fri, 2018 4:51 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ധന വില വര്‍ധന : ഒഡീഷയില്‍ ഹര്‍ത്താല്‍

Published : 19th September 2017 | Posted By: fsq

 

ഭുവനേശ്വര്‍: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബിജെഡി ആഹ്വാനം ചെയ്ത നാല് മണിക്കൂര്‍ ഹര്‍ത്താല്‍ ഒഡീഷയില്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. അങ്ങിങ് അക്രമ സംഭവങ്ങളുണ്ടായി. തിങ്കളാഴ്ച രാവിലെ ഏഴു മുതല്‍ 12 വരെയായിരുന്നു ഹര്‍ത്താല്‍. കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിച്ചില്ല. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ബിജെഡി പ്രവര്‍ത്തകര്‍ ബര്‍ഹാംപൂര്‍, പുരി തുടങ്ങിയ സ്ഥലങ്ങളില്‍ റെയില്‍ തടഞ്ഞതിനാല്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഭുവനേശ്വറില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ടയര്‍ കത്തിച്ച് റോഡ് തടഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss