|    Apr 25 Wed, 2018 2:54 am
FLASH NEWS

ഇന്ധന വില; എസ്ഡിപിഐ റോഡ് നിശ്ചലമാക്കല്‍ സമരം നാളെ

Published : 4th March 2018 | Posted By: kasim kzm

കോഴിക്കോട്: ഇന്ധന വില വര്‍ധനയ്‌ക്കെതിരേ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) റോഡ് നിശ്ചലമാക്കല്‍ സമരം നാളെ. സംസ്ഥാന വ്യാപകമായി രാവിലെ 9.30 മുതല്‍ 9.40 വരെ 10 മിനിറ്റ് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയുള്ള പ്രതിഷേധ സമരമാണ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പറഞ്ഞു. പെട്രോള്‍ വിലയില്‍ എക്‌സൈസ് നികുതി ചുമത്തി കേന്ദ്രവും മൂല്യവര്‍ധിത നികുതി ചുമത്തി കേരള സര്‍ക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണ്. എല്ലാതരം ഉല്‍പന്നങ്ങളുടെയും വിലവര്‍ധനയ്ക്കും സാധാരണക്കാരന്റെ ജീവിത ചെലവ് ഉയരുന്നതിനും ഇന്ധനവില വര്‍ധന കാരണമായിട്ടും തങ്ങള്‍ ഈടാക്കുന്ന അമിത നികുതി കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവില ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അതിരൂക്ഷമായ തൊഴിലില്ലായ്മയും കാര്‍ഷിക ഉല്‍പ ന്നങ്ങളുടെ വിലത്തകര്‍ച്ചയും മൂലം ദുരിതമനുഭവിക്കുന്ന പൗരന്മാര്‍ക്ക് ആശ്വാസം പകരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. ഇതിനെതിരേ നിങ്ങള്‍ എവിടെയാണോ അവിടെ നിങ്ങളുടെ വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധ സമരത്തില്‍ പങ്കാളിയാവുക എന്ന സന്ദേശം നല്‍കിയാണ് സമരം നടത്തുന്നത്. പ്രധാന ഹോസ്പിറ്റല്‍ റോഡുകള്‍, ആംബുലന്‍സ് എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കുമെന്നും മുസ്തഫ കൊമ്മേരി പറഞ്ഞു. വൈസ് പ്രസിഡന്റ് എന്‍ജിനീയര്‍ എം എ സലീം, സെക്രട്ടറി സാലിം അഴിയൂര്‍, ജില്ലാ കമ്മി റ്റി അംഗങ്ങളായ റസാഖ് മാക്കൂല്‍, ജലീല്‍ സഖാഫി, വാഹിദ് ചെറുവറ്റ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss