|    Oct 16 Tue, 2018 12:33 am
FLASH NEWS

ഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസ് ദേശീയപാത ഉപരോധിച്ചു

Published : 15th September 2017 | Posted By: fsq

 

കണ്ണൂര്‍: ഇന്ധനവില ക്രമാതീതമായി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ ദേശീയപാത ഉപരോധിച്ചു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വില കുറയുമ്പോഴും ഇന്ത്യയിലെ ജനങ്ങളെ ദുരിതത്തിലാക്കി നരേന്ദ്രമോദിയുടെ നേതൃത്വത്തിലൂള്ള കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില ദിനംപ്രതി കൂട്ടിയിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. കുത്തകകള്‍ക്കു വേണ്ടി മാത്രമാണ് സര്‍ക്കാര്‍ ഭരണം നടത്തുന്നത്. സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ ഒന്നൊന്നായി വെട്ടിക്കുറച്ച് ഇല്ലാതാക്കുകയാണ്. ഇതിനെതിരേ ശക്തമായ പ്രക്ഷോഭ സമരത്തിന് കോണ്‍ഗ്രസ് തയ്യാറാവുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി എ ഹരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ ലോകസഭാ മണ്ഡലം വൈസ് പ്രസിഡന്റ് ഒ കെ പ്രസാദ്, സെക്രട്ടറി ടി എം ഹാരിസ്, കെഎസ്‌യു സംസ്ഥാന സെക്രറട്ടറി എം കെ വരുണ്‍, ധര്‍മ്മടം നിയോജക മണ്ഡലം പ്രസിഡന്റ് ഷമേജ് പെരളശ്ശേരി, റഷീദ് ചാലാട്, ബിജോയ് തയ്യില്‍, മഹേഷ് ചാല, ഷനോജ് മമ്പറം, ഉമേഷ് ചാല  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss