|    Oct 16 Tue, 2018 2:39 am
FLASH NEWS

ഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസ്് ചക്രസ്തംഭന സമരം നടത്തി

Published : 15th September 2017 | Posted By: fsq

 

തൃശൂര്‍: പെട്രാള്‍ ഡിസല്‍ വില വര്‍ദ്ധനയില്‍ പ്രതിക്ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഒല്ലൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചക്ര സ്തംബന സമരം നടത്തി. സമരത്തിന്റെ ഭാഗമായി മണ്ണൂത്തിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശിയ പാത ഉപരോധിച്ചു. ഉപരോധ സമരത്തില്‍ ഒല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ പി എല്‍ദോസ് അധ്യക്ഷത വഹിച്ചു. പാര്‍ലമെന്റ് പ്രസിഡന്റ് ഷിജു വെളിയത്ത് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശീതള്‍ രാജ്, ജെലിന്‍ ജോണ്‍, ലിബീഷ് ചിറയത്ത്, ആന്റോ ചീനിക്കല്‍, വിജേഷ് നടത്തറ, സുധിഷ് ടി ഡി, ഷിനോഷ്, ജിയോ ആലപ്പാടന്‍, സന്ദീപ് സഹദേവന്‍, വിനിഷ്പ്പാച്ചേരി ,ആല്‍ജോ ചാണ്ടി, ബവിഷ് എ ബി, പ്രസാദ് എ പി, മനോജ് ഇ എം, അഡ്വ: ഫിജോ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss