|    Jul 22 Sun, 2018 3:03 am
FLASH NEWS

ഇന്ധന വിലവര്‍ധന : ജനകീയ സമരത്തിന് ജില്ലയിലും കളമൊരുങ്ങുന്നു

Published : 16th September 2017 | Posted By: fsq

 

മഞ്ചേരി: ഇന്ധന വിലവര്‍ധനവിനെതിരെ ജനകീയ പ്രതിഷേധം ജില്ലയിലും പടര്‍ന്നു കത്തുകയാണ്. സോഷ്യല്‍ മീഡിയകള്‍ വഴി നടക്കുന്ന പ്രചരണം ജനം ഏറ്റെടുത്തുകഴിഞ്ഞു. കേന്ദ്ര നയത്തേയും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഭീമമായ നികുതിയേയും ചോദ്യം ചെയ്ത് ട്രോളുകള്‍ പെരുകുകയാണ്. ഈ മാസം 22ന് ഇന്ധന വിലവര്‍ധനവിനെതിരെ കരിദിനം ആചരിക്കാനുള്ള ഒരുക്കങ്ങളും നടന്നുവരുന്നു. കറുത്ത വസ്ത്രമോ ബാഡ്‌ജോ ധരിച്ചുള്ള നിശബ്ദ പ്രതിഷേധത്തിനാണ് 22ന് ആഹ്വാനം. വിവിധ ഗ്രൂപ്പുകളും വ്യക്തികളും ഈ പോരാട്ടത്തിനൊ—പ്പം ചേര്‍ന്നതായാണ് വ്യാപകമായിക്കൊണ്ടിരിക്കുന്ന സന്ദേശ പ്രവാഹങ്ങള്‍ സൂചിപ്പിക്കുന്നത്. 49രൂപ 35 പൈസക്ക് കേരളത്തിലെ പമ്പുകളില്‍ എത്തുന്ന പെട്രോളിന് ഡീലര്‍മാരുടെ കമ്മീഷന്‍, കേന്ദ്ര നികുതി, സംസ്ഥാന നികുതി എന്നിവ ചേരുമ്പോളാണ് അനിയന്ത്രിത വിലയെന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ സജീവകാവുന്നവര്‍ കണക്കു നിരത്തി വിമര്‍ശിക്കുന്നു. ജില്ലയില്‍ 22ലെ പ്രതിഷേധം ഏകോപിപ്പിക്കാന്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സൈബര്‍ വിംഗുകള്‍ വരെ രൂപീകരിച്ചാണ് പ്രവര്‍ത്തനം. പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്ന വിലക്കയറ്റത്തിന് കടിഞാണിടാന്‍ കേന്ദ്രം ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ എണ്ണ വില വീണ്ടും വര്‍ധിച്ചിട്ടുണ്ട്.  പെട്രോളിനു രണ്ടു പൈസയും ഡീസലിനു മൂന്നു പൈസയുമാണ് കൂടിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss