|    Dec 17 Mon, 2018 5:38 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ധന വിലവര്‍ധന: കാളവണ്ടിയില്‍ സഭയിലെത്താന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍

Published : 26th May 2018 | Posted By: kasim kzm

സിലഖ്‌നോ: പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തിയ സാഹചര്യത്തില്‍ തനിക്ക് കാളവണ്ടിയില്‍ വിധാന്‍സഭയിലെത്താന്‍ വാഹന പാസ് നല്‍കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് എംഎല്‍സി ദീപക് സിങ് നിയമനിര്‍മാണ കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചു.
ചില നിയമസഭാംഗങ്ങള്‍ നേരത്തെ കാളവണ്ടിയില്‍ നിയമസഭയിലെത്താന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ധന വിലവര്‍ധന തടയുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച സിങ് 2018ല്‍ വിധാന്‍സഭയിലേക്ക് വരാനും പോവാനും കാളവണ്ടിക്ക് പാസ് അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. തന്റെ കാളവണ്ടിയില്‍ മറ്റു കോണ്‍ഗ്രസ് എംഎല്‍സിമാരെയും കൊണ്ടുപോവാന്‍ ഉപയോഗിക്കുമെന്നും കത്തിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss