|    Oct 21 Sun, 2018 12:34 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇന്ധന വിലവര്‍ധന : ഇന്നു കരിദിനം ആചരിക്കും

Published : 22nd September 2017 | Posted By: fsq

 

കോഴിക്കോട്: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരേ ഇന്നു വിവിധ സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. എസ്ഡിടിയുവിന്റെ ആഭിമുഖ്യത്തില്‍ ഇന്നു കരിദിനമായി ആചരിക്കും. സംസ്ഥാന വ്യാപകമായി കറുത്ത കൊടികള്‍ ഉയര്‍ത്തും. എസ്ഡിടിയു തൊഴിലാളികള്‍ കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും ജോലിയില്‍ പ്രവേശിക്കുക.  പ്രതിഷേധത്തില്‍ പൊതുസമൂഹവും പങ്കാളികളാവണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി അഭ്യര്‍ഥിച്ചു. കോര്‍പറേറ്റ് വല്‍ക്കരണത്തിലൂടെ അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തെ മുതലാളിത്ത അടിമത്വത്തിലേക്കു നയിക്കുന്ന തൊഴിലാളിവിരുദ്ധ നിലപാടുകള്‍ നടപ്പാക്കുന്ന ഭരണകൂട ധാര്‍ഷ്ട്യം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ഇതിനെതിരേ എസ്ഡിടിയു ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാഹനങ്ങളില്‍ കറുത്ത കൊടി കെട്ടും. സംസ്ഥാന പ്രസിഡന്റ് എ വാസു, പി അബ്്ദുല്‍ ഹമീദ് കരിദിനാചരണങ്ങള്‍ക്കു നേതൃത്വം നല്‍കും. ഇന്ത്യന്‍ ഫോര്‍ത്ത് റൈറ്റ് മൂവ്‌മെന്റ് (ഐഎഫ്എം) എന്ന വാട്‌സ് ആപ് കൂട്ടായ്്മയും അനിയന്ത്രിതമായ ഇന്ധന വിലവര്‍ധനവിനെതിരേ കരിദിനവും ആചരിക്കുന്നുണ്ട്. കരിങ്കൊടി കെട്ടിയും കറുത്ത ബാഡ്ജുകള്‍ ധരിച്ചും കരിദിനാചരണത്തില്‍ പങ്കുചേരണമെന്ന് ഐഎഫ്എം നേതാവ് മൊയ്തീന്‍ ചെറുവണ്ണൂര്‍ അറിയിച്ചു. അസോസിയേഷന്‍ ഓഫ് വെഹിക്കിള്‍ ഓണേഴ്‌സ് കേരള (എവോക്ക്) എന്ന വാഹന ഉടമകളുടെ കൂട്ടായ്മ ഇന്നലെ ഇന്ധനവില കൊള്ളയ്‌ക്കെതിരേ സ്വന്തം വാഹനങ്ങള്‍ നിരത്തിലിറക്കാതെ പ്രതിഷേധിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss