|    Oct 16 Tue, 2018 12:32 am
FLASH NEWS

ഇന്ധന വിലവര്‍ധനവ് : മൂവാറ്റുപുഴയില്‍ ജനകീയ പ്രതിഷേധ സംഗമവും ഒപ്പ് ശേഖരണവും

Published : 23rd September 2017 | Posted By: fsq

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ മര്‍ച്ചന്റ് യൂത്ത് വിങിന്റെ നേതൃത്വത്തില്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരേ ജനകീയ പ്രതിഷേധ സംഗമവും ഒപ്പ് ശേഖരണവും നടത്തി. അനാവശ്യമായി ജനങ്ങളില്‍ നിന്നും ഈടാക്കുന്ന നികുതി കുറച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ സംഗമവും ഒപ്പ് ശേഖരണവും നടത്തിയത്.  മൂവാറ്റുപുഴ പി ഒ ജങ്ഷനില്‍ നടന്ന പ്രതിഷേധ സംഗമം മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി എസ് അജ്മല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡന്റ് ആരിഫ് പി വി എം അധ്യക്ഷനായി. ജനകീയ ഒപ്പ് ശേഖരണം മുന്‍യൂത്ത് വിങ് പ്രസിഡന്റ് ഫഹദ് ബിന്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പ്രതിഷേധ ഒപ്പ് ശേഖരണത്തില്‍ എല്‍ദോ എബ്രഹാം എംഎല്‍എ, മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍, മര്‍ച്ചന്റ് അസോസിയേഷന്‍ മെമ്പര്‍മാരായ യൂസഫ് മുണ്ടാട്ട്, കരീം വെള്ളാപ്പിള്ളി, ഷെനീര്‍ അലിയാര്‍, റഫീഖ് പൂക്കടശ്ശേരി, പി എം അബ്ദുല്‍ സലാം, മനോജ് എം ഡി, അബ്ബാസ് ഇടപ്പിള്ളി, എല്‍ദോസ് പാലപ്പുറം, യൂത്ത് വിങ് ഭാരവാഹികളായ ജോബി മുണ്ടയ്ക്കല്‍, അജാസ് കുഴുപ്പിള്ളി, സജില്‍ സലീം, ഉബൈസ്, രാജേഷ്, ജയ്‌സണ്‍ ജയിംസ്, ഡിജോ പി ജോയി, സജി ജോര്‍ജ്  നേതൃത്വം നല്‍കി. 2800 പേര് ഒപ്പ് ശേഖരണത്തില്‍ പങ്കാളികളായി. ഒപ്പുകള്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയ്ക്ക് അയച്ച് കൊടുക്കുമെന്ന് പ്രസിഡന്റ് ആരിഫ് പി വി എമ്മും, സെക്രട്ടറി ജോബി മുണ്ടയ്ക്കനും അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss