|    Jul 17 Tue, 2018 10:45 pm
FLASH NEWS

ഇന്ധന വിലവര്‍ധനവില്‍ വ്യാപക പ്രതിഷേധം

Published : 23rd September 2017 | Posted By: fsq

 

മുക്കം: ഇന്ധനവില വര്‍ദ്ധനവിനെതിരെ സോഷ്യല്‍ മീഡിയയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന കരിദിനാചരണത്തിന്റെ ഭാഗമായി മുക്കത്ത് ജനകീയ പ്രതിഷേധറാലി നടത്തി. എന്റെ മുക്കം വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന റാലി മുക്കം ആലിന്‍ ചുവട്ടില്‍ നിന്നാരംഭിച്ച് ബസ് സ്റ്റാന്റില്‍   സമാപിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ  പ്രമുഖരും, ഇതര വാട്‌സ് ആപ്പ് കൂട്ടായ്മ അംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തു. പ്രതിഷേധറാലിക്ക് മുന്നില്‍ കറുത്ത തുണികൊണ്ട് പൊതിഞ്ഞ ഉന്തുവണ്ടി പ്രതിഷേധത്തില്‍ പുതുമ സൃഷ്ടിച്ചു. കരിദിനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കറുത്ത കൊടിയുയര്‍ത്തിയും ബാഡ്ജണിഞ്ഞും ജനങ്ങള്‍ റാലിയില്‍ പങ്കാളികളായി. എം ടി അഷ്‌റഫ്, വി എന്‍ ശുഹൈബ്, ജി അബ്ദുള്‍ അക്ബര്‍, അബ്ദുള്ള കുമാരനെല്ലൂര്‍, എന്‍ കെ അന്‍വര്‍, എ പി മുരളീധരന്‍ മാസ്റ്റര്‍, കെ സി നൗഷാദ്, ടി എ അശോക് , ബര്‍ക്കത്തുള്ളാ ഖാന്‍ ,ഫിറോസ് പത്രാസ്, സലീം പൊയിലില്‍, നൗഷാദ് കൊടിയത്തൂര്‍, എം കെ മമ്മദ്, ബാവ ഒളകര, അഷ്‌ക്കര്‍ സര്‍ക്കാര്‍ പറമ്പില്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss